Showing posts with label ചായങ്ങള്‍ പടര്‍ന്നപ്പോള്‍. Show all posts
Showing posts with label ചായങ്ങള്‍ പടര്‍ന്നപ്പോള്‍. Show all posts

Saturday, 18 October 2014

ചായങ്ങള്‍ പടര്‍ന്നപ്പോള്‍

വിരലീമ്പുന്ന കുഞ്ഞ്
ശബ്ദമിടറുന്ന റേഡിയോ
മുഖം വരയ്ക്കുന്ന കണ്ണാടി
കത്തുന്ന അടുപ്പ്
തീകായുന്ന പൂച്ച
കാവല്‍നില്‍ക്കുന്ന നായ
തൂക്കിയിട്ട കാലന്‍കുട
നിറയെ മുള്ളുകളുള്ള റോസാച്ചെടി
തലകീഴായൊരു കടവാതില്‍
കറുത്ത അക്ഷരങ്ങലിലൊരു പ്രണയലേഖനം
കല്ലുരുട്ടുന്ന പുഴ
അക്കം മറന്നുപോയ മൈല്‍ക്കുറ്റി
ഫണമുള്ളൊരു പാമ്പ്
വഴിതെറ്റിയ കാറ്റ്
മുടിയഴിഞ്ഞ പെണ്‍കുട്ടി
ഒരു മുല്ലപ്പൂവ്
ഒരു ചായപ്പെന്‍സില്‍
നിരോധിച്ചൊരു നാണയം
ഞാന്‍, നീ, കാട്ടുപന്നി
നിറം കറുത്ത സ്വപ്നങ്ങള്‍
ഇരുട്ട്