Showing posts with label സ്നേഹമറുമൊഴി നീ കുറിക്കുക. Show all posts
Showing posts with label സ്നേഹമറുമൊഴി നീ കുറിക്കുക. Show all posts

Saturday, 16 May 2015

സ്നേഹമറുമൊഴി നീ കുറിക്കുക

പ്രണയമേ നീയാ പഴയ കടലാസിലെ
മഷിപടര്‍ന്നൊരാ മധുര നോവാകുമോ?
ഉടലിലുരുമുമൊരു ചെറിയകാറ്റായീ-
മനസ്സിലുരുകുമൊരു വ്യഥയെ മാറ്റീടുമോ? 
എന്‍ സിരകളറിയുമാ പുളകഞൊറികളില്‍
പടര്‍ന്നുമറയുമൊരു വിരഹനോവാകുമോ?
കണ്ണിണയിലിടയുമൊരു മദനശരമൊടു
മനസ്സുതൊട്ടു നീയെന്നിലുറഞ്ഞാടുമോ?
ആരമുലകളിനമ്പുകൊണ്ടുമനമിണ്ടല്‍പൂണ്ടു
ഞാനിന്നീവരികള്‍ കുറിക്കവേ
സ്നേഹമറുമൊഴി നീ കുറിക്കുക
എന്‍റെ ജീവനാം പ്രണയമേ..