മൗനമായ് നീയെന്റെ
അരികിലായ് നില്‍ക്കുമ്പോള്‍
മരണമേ നിന്നെ ഞാന്‍ അറിഞ്ഞതില്ല
മധുരമായ് ചുമ്മാ ചിരിക്കുന്നനേരത്തും
എന്നരികിലാണല്ലേനിന്‍ പ്രണയരൂപം
മഴമേഘതുണ്ടിലും അണയുന്നകാറ്റിലും
ഒളിച്ചിരിക്കുന്നുവോ പ്രണയമേ നീ
സുഹൃത്തായെന്നിലേക്കൊഴുകുന്ന സ്നേഹവും
ഒരുനാള്‍ മരണമായ് അടുത്തറിഞ്ഞു
വാല്സല്യമേറിനുകര്‍ന്നൊരാമ്മിഞ് ഞ
നിന്നിലേക്കലിഞ്ഞതും മരണമായി
ഇനിയെത്രനാളെന്റെ ചാരത്തണഞ്ഞുനീ
സുഹൃദമായ് സ്നേഹം ചൊരിഞ്ഞുവയ്പൂ
നിഴലുകള്‍ചിമ്മിയ പകലിന്റെ നേരുകള്‍
എന്നുടെയഴലുകളറിവതുണ്ടോ
വരു നീ സഖിയെന്‍ ദേഹമകറ്റുവാന്‍
ദേഹിയില്‍ സ്നേഹമായ് ലയിച്ചിരിക്കാന്‍
ഇനിയീ മനസിലാ പ്രണയത്തിന്‍നോവുകള്‍
ചേര്‍ത്തുവച്ചീടുവാനാവതില്ല
ഇനിയീ മനസിലാ പ്രണയത്തിന്‍നോവുകള്‍
ചേര്‍ത്തുവച്ചീടുവാനാവതില്ല
അരികിലായ് നില്‍ക്കുമ്പോള്‍
മരണമേ നിന്നെ ഞാന്‍ അറിഞ്ഞതില്ല
മധുരമായ് ചുമ്മാ ചിരിക്കുന്നനേരത്തും
എന്നരികിലാണല്ലേനിന്‍ പ്രണയരൂപം
മഴമേഘതുണ്ടിലും അണയുന്നകാറ്റിലും
ഒളിച്ചിരിക്കുന്നുവോ പ്രണയമേ നീ
സുഹൃത്തായെന്നിലേക്കൊഴുകുന്ന സ്നേഹവും
ഒരുനാള്‍ മരണമായ് അടുത്തറിഞ്ഞു
വാല്സല്യമേറിനുകര്‍ന്നൊരാമ്മിഞ്
നിന്നിലേക്കലിഞ്ഞതും മരണമായി
ഇനിയെത്രനാളെന്റെ ചാരത്തണഞ്ഞുനീ
സുഹൃദമായ് സ്നേഹം ചൊരിഞ്ഞുവയ്പൂ
നിഴലുകള്‍ചിമ്മിയ പകലിന്റെ നേരുകള്‍
എന്നുടെയഴലുകളറിവതുണ്ടോ
വരു നീ സഖിയെന്‍ ദേഹമകറ്റുവാന്‍
ദേഹിയില്‍ സ്നേഹമായ് ലയിച്ചിരിക്കാന്‍
ഇനിയീ മനസിലാ പ്രണയത്തിന്‍നോവുകള്‍
ചേര്‍ത്തുവച്ചീടുവാനാവതില്ല
ഇനിയീ മനസിലാ പ്രണയത്തിന്‍നോവുകള്‍
ചേര്‍ത്തുവച്ചീടുവാനാവതില്ല
No comments:
Post a Comment