ഓര്‍മ്മകള്‍ പൂക്കും പൂങ്കാവനത്തിലെ
കൈതപ്പൂ നിറമുള്ള പൂത്തുമ്പീ
പ്രേമം തുടിക്കും മലരിതള്‍ പോലെ
നാണം നിറഞ്ഞൊരു പൂത്തുമ്പി
അവള്‍ നാണം നിറഞ്ഞൊരു പൂത്തുമ്പി
സ്നേഹക്കടലല തീരത്തിലവളെന്‍റെ
ഹൃദയത്തെപുല്‍കും തിരകളാകെ
കുളിരുപകരുമാ ചുംബനപ്പൂവുകള്‍
വര്‍ഷിച്ചു തേന്‍മഴ മനസ്സിലാകെ
വര്‍ഷിച്ചു തേന്‍മഴ മനസ്സിലാകെ
കൈവിരല്‍ത്തുമ്പിലെ മണിവീണയായവള്‍
മധുരമാം ശ്രുതിയെന്നില്‍ പകര്‍ന്നിടവേ
അധരപുടങ്ങളില്‍ ശ്രുതിചേര്‍ത്തു ഞാനാ
മണിവീണ നെഞ്ചിലായ് ചേര്‍ത്തുവച്ചു
മണിവീണ നെഞ്ചിലായ് ചേര്‍ത്തുവച്ചു.
ഹര്‍ഷപുളകിത രാസ വിലോലിനി
ശൃംഗാരരാഗം പകര്‍ന്നുവെച്ചൂ
എന്നില്‍ ശൃംഗാരരാഗം പകര്‍ന്നുവെച്ചൂ
പുടവകള്‍ മറയിട്ട താഴാമ്പുമേനിയില്‍
വിരലുകള്‍ പുതുസ്വരം ചേര്‍ത്തുവച്ചു
ഞാന്‍ അവളിലെ മധുരമാം ലഹരിയായി
ഞാന്‍ അവളിലെ മധുരമാം ലഹരിയായി
കൈതപ്പൂ നിറമുള്ള പൂത്തുമ്പീ
പ്രേമം തുടിക്കും മലരിതള്‍ പോലെ
നാണം നിറഞ്ഞൊരു പൂത്തുമ്പി
അവള്‍ നാണം നിറഞ്ഞൊരു പൂത്തുമ്പി
സ്നേഹക്കടലല തീരത്തിലവളെന്‍റെ
ഹൃദയത്തെപുല്‍കും തിരകളാകെ
കുളിരുപകരുമാ ചുംബനപ്പൂവുകള്‍
വര്‍ഷിച്ചു തേന്‍മഴ മനസ്സിലാകെ
വര്‍ഷിച്ചു തേന്‍മഴ മനസ്സിലാകെ
കൈവിരല്‍ത്തുമ്പിലെ മണിവീണയായവള്‍
മധുരമാം ശ്രുതിയെന്നില്‍ പകര്‍ന്നിടവേ
അധരപുടങ്ങളില്‍ ശ്രുതിചേര്‍ത്തു ഞാനാ
മണിവീണ നെഞ്ചിലായ് ചേര്‍ത്തുവച്ചു
മണിവീണ നെഞ്ചിലായ് ചേര്‍ത്തുവച്ചു.
ഹര്‍ഷപുളകിത രാസ വിലോലിനി
ശൃംഗാരരാഗം പകര്‍ന്നുവെച്ചൂ
എന്നില്‍ ശൃംഗാരരാഗം പകര്‍ന്നുവെച്ചൂ
പുടവകള്‍ മറയിട്ട താഴാമ്പുമേനിയില്‍
വിരലുകള്‍ പുതുസ്വരം ചേര്‍ത്തുവച്ചു
ഞാന്‍ അവളിലെ മധുരമാം ലഹരിയായി
ഞാന്‍ അവളിലെ മധുരമാം ലഹരിയായി
No comments:
Post a Comment