എന്‍ മിഴിയൊന്നു കലങ്ങുമ്പോള്‍
ഇടനെഞ്ചുപൊട്ടുന്ന
മഴയാണു ഞാന്‍കണ്ടയമ്മ
ഒരു കടലോളം പ്രിയമാണെന്നമ്മ
ഒരുനുള്ളുകിനാവിന്‍റെ
അരികത്തുചേര്‍ന്നമ്മ
കരിയുള്ള മണ്‍പാത്രമാകേ
മുനിയുന്നടുപ്പിലെ കനലുള്ളദാരിദ്ര്യ-
പ്പുകയാണു ഞാന്‍കണ്ടയമ്മ
ഒരു കനലാണു ഞാന്‍കണ്ടയമ്മ.
കരയുമ്പോളില്ലാത്ത പാലൂട്ടാന്‍
വെമ്പുന്ന നെഞ്ചോരമാണന്‍റെയമ്മ
കൈവിരല്‍താളത്തില്‍ ചെമ്മേയുറക്കുന്ന
താരാട്ടുഗാനമാണമ്മ
ഒരു താരാട്ടുഗാനമാണമ്മ
വീടുവെടിപ്പാക്കി മൂലയ്ക്കൊതുങ്ങുന്ന
ചൂലുപോലെന്നമ്മ തേഞ്ഞുതീരേ
ഒരു സ്നേഹസ്പര്‍ശമായ്
ചേര്‍ത്തണച്ചീടുവാന്‍
വന്നില്ലൊരുകാറ്റുപോലും
ഇതുവരെ വന്നില്ലൊരു കാറ്റുപോലും
അമ്മപകര്‍ന്നൊരു നെഞ്ചിന്‍കരുത്തുമായ്
കുന്നുകടന്നുഞാനെത്തേ
ചുമരിലെ ചില്ലിട്ട ചിത്രത്തിനുള്ളിലായ്
ചിരിതൂകിനില്‍ക്കുന്നുണ്ടമ്മ
എന്നിലായ് ചിരിതൂകി നില്‍ക്കുന്നുണ്ടമ്മ
ചില്ലകള്‍കൂട്ടിയ തണലുമായോര്‍മ്മതന്‍
കൈപിടിച്ചെത്തുന്നെന്നമ്മ
വീണ്ടും കൈപിടിച്ചെത്തുന്നെന്‍റമ്മ
ഇടനെഞ്ചുപൊട്ടുന്ന
മഴയാണു ഞാന്‍കണ്ടയമ്മ
ഒരു കടലോളം പ്രിയമാണെന്നമ്മ
ഒരുനുള്ളുകിനാവിന്‍റെ
അരികത്തുചേര്‍ന്നമ്മ
കരിയുള്ള മണ്‍പാത്രമാകേ
മുനിയുന്നടുപ്പിലെ കനലുള്ളദാരിദ്ര്യ-
പ്പുകയാണു ഞാന്‍കണ്ടയമ്മ
ഒരു കനലാണു ഞാന്‍കണ്ടയമ്മ.
കരയുമ്പോളില്ലാത്ത പാലൂട്ടാന്‍
വെമ്പുന്ന നെഞ്ചോരമാണന്‍റെയമ്മ
കൈവിരല്‍താളത്തില്‍ ചെമ്മേയുറക്കുന്ന
താരാട്ടുഗാനമാണമ്മ
ഒരു താരാട്ടുഗാനമാണമ്മ
വീടുവെടിപ്പാക്കി മൂലയ്ക്കൊതുങ്ങുന്ന
ചൂലുപോലെന്നമ്മ തേഞ്ഞുതീരേ
ഒരു സ്നേഹസ്പര്‍ശമായ്
ചേര്‍ത്തണച്ചീടുവാന്‍
വന്നില്ലൊരുകാറ്റുപോലും
ഇതുവരെ വന്നില്ലൊരു കാറ്റുപോലും
അമ്മപകര്‍ന്നൊരു നെഞ്ചിന്‍കരുത്തുമായ്
കുന്നുകടന്നുഞാനെത്തേ
ചുമരിലെ ചില്ലിട്ട ചിത്രത്തിനുള്ളിലായ്
ചിരിതൂകിനില്‍ക്കുന്നുണ്ടമ്മ
എന്നിലായ് ചിരിതൂകി നില്‍ക്കുന്നുണ്ടമ്മ
ചില്ലകള്‍കൂട്ടിയ തണലുമായോര്‍മ്മതന്‍
കൈപിടിച്ചെത്തുന്നെന്നമ്മ
വീണ്ടും കൈപിടിച്ചെത്തുന്നെന്‍റമ്മ
No comments:
Post a Comment