പലവാതില്‍ തുറന്നിട്ടും
വരുന്നില്ലൊരു ചെറുവെട്ടം
ഇരുളിന്‍റെ കരിമക്ഷി
പടരുന്നെന്‍ മനമാകെ
തുടികൊട്ടും ഹൃദയത്തില്‍
ഉറയുന്നെന്‍ മോഹങ്ങള്‍
പലവട്ടം കവിയുന്നെന്‍
കണ്ണിണക്കോലങ്ങള്‍
ഒരു രാത്രി പുലരുമ്പോള്‍
വനമുല്ല പൂക്കുമ്പോള്‍
കാണുന്നെന്‍ അകതാരില്‍
പ്രിയനേ നിന്‍ മുഖകാന്തി
ജേഷ്ഠന്‍റെ തോളരുകില്‍
ചേരുന്നൊരു വില്ലാളി
നീയെന്‍റെ പതിയല്ലേ
വാടുന്നീ പൂമാല
ഒരു വട്ടം പൂക്കാനായി
പലവട്ടം കൊതിച്ചിട്ടും
കിളിവാതില്‍ തുറന്നിട്ടാ
കാറ്റായും വന്നില്ല
മാരീചന്‍ മായകൊണ്ടാ
രോദനം തീര്‍ക്കുമ്പോള്‍
തേങ്ങിയ നിന്‍മനമെന്‍
രോദനം കേള്‍ക്കാത്തു?
തിരതല്ലി കരഞ്ഞിട്ടും
കരയൊന്നും മിണ്ടാതെ
പ്രണയത്തിന്‍ ജഠരാഗ്നി
മൗനത്താല്‍ പൊതിയുന്നോ?
ഒരു രേഖ വരയ്ക്കൂ നീ
മനസ്സിന്‍റെയൊരുകോണില്‍
അവിടെ ഞാന്‍ വിടരട്ടെ
മധുചൂടും പൂവായി
വരുന്നില്ലൊരു ചെറുവെട്ടം
ഇരുളിന്‍റെ കരിമക്ഷി
പടരുന്നെന്‍ മനമാകെ
തുടികൊട്ടും ഹൃദയത്തില്‍
ഉറയുന്നെന്‍ മോഹങ്ങള്‍
പലവട്ടം കവിയുന്നെന്‍
കണ്ണിണക്കോലങ്ങള്‍
ഒരു രാത്രി പുലരുമ്പോള്‍
വനമുല്ല പൂക്കുമ്പോള്‍
കാണുന്നെന്‍ അകതാരില്‍
പ്രിയനേ നിന്‍ മുഖകാന്തി
ജേഷ്ഠന്‍റെ തോളരുകില്‍
ചേരുന്നൊരു വില്ലാളി
നീയെന്‍റെ പതിയല്ലേ
വാടുന്നീ പൂമാല
ഒരു വട്ടം പൂക്കാനായി
പലവട്ടം കൊതിച്ചിട്ടും
കിളിവാതില്‍ തുറന്നിട്ടാ
കാറ്റായും വന്നില്ല
മാരീചന്‍ മായകൊണ്ടാ
രോദനം തീര്‍ക്കുമ്പോള്‍
തേങ്ങിയ നിന്‍മനമെന്‍
രോദനം കേള്‍ക്കാത്തു?
തിരതല്ലി കരഞ്ഞിട്ടും
കരയൊന്നും മിണ്ടാതെ
പ്രണയത്തിന്‍ ജഠരാഗ്നി
മൗനത്താല്‍ പൊതിയുന്നോ?
ഒരു രേഖ വരയ്ക്കൂ നീ
മനസ്സിന്‍റെയൊരുകോണില്‍
അവിടെ ഞാന്‍ വിടരട്ടെ
മധുചൂടും പൂവായി
No comments:
Post a Comment