ഒഴുകുന്നപുഴയിലെ പുളകമായി വിതറുന്ന
പൂക്കളായീമരം ചാഞ്ഞുനില്‍ക്കേ
ഓളങ്ങളായ്ച്ചെറുകുളിരുപകര്‍ന്നവള്‍
താഴേയ്ക്കുതാഴേയ്ക്കങ്ങൂര്‍ന്നുപോയി
ഇന്നലെയാമരം വര്‍ഷിച്ചപൂമഴ
ഉള്ളില്‍ നിറച്ചവള്‍ തുള്ളിനില്‍ക്കേ
ചില്ലകളാല്‍ച്ചെറു നോവിന്‍ നഖക്ഷതം
ഉള്ളിലായ് നല്കിയീ പൂമരവും
വെള്ളിവെളിച്ചത്തില്‍ സൂര്യനാ പൂമനം
കണ്ണാടിപോലെ തെളിച്ചുവയ്ക്കേ
പ്രണയത്തിന്‍ നീര്‍മിഴി കള്ളപരിഭവം
ഉള്ളില്‍ നിറയ്ക്കുന്നു പൂമരവും
പൂക്കളായീമരം ചാഞ്ഞുനില്‍ക്കേ
ഓളങ്ങളായ്ച്ചെറുകുളിരുപകര്ന്നവ
താഴേയ്ക്കുതാഴേയ്ക്കങ്ങൂര്ന്നു
ഇന്നലെയാമരം വര്‍ഷിച്ചപൂമഴ
ഉള്ളില്‍ നിറച്ചവള്‍ തുള്ളിനില്‍ക്കേ
ചില്ലകളാല്‍ച്ചെറു നോവിന്‍ നഖക്ഷതം
ഉള്ളിലായ് നല്കിയീ പൂമരവും
വെള്ളിവെളിച്ചത്തില്‍ സൂര്യനാ പൂമനം
കണ്ണാടിപോലെ തെളിച്ചുവയ്ക്കേ
പ്രണയത്തിന്‍ നീര്‍മിഴി കള്ളപരിഭവം
ഉള്ളില്‍ നിറയ്ക്കുന്നു പൂമരവും
No comments:
Post a Comment