കണ്ണിമാങ്ങാ കാര്‍ന്നിടുന്ന കുഞ്ഞുബാല്യത്തില്‍
കണ്ണുപൊത്തി നിന്‍റെയൊപ്പം ഞാന്‍ നടന്നപ്പോള്‍
കണ്ടതില്ല നിന്‍റെ ചന്തം എന്‍റെ പെണ്ണാളേ
നിന്‍റെ കണ്ണില്‍ പൂത്തുനിന്ന പൂവസന്തങ്ങള്‍
കണ്ണുപൊത്തി നിന്‍റെയൊപ്പം ഞാന്‍ നടന്നപ്പോള്‍
കണ്ടതില്ല നിന്‍റെ ചന്തം എന്‍റെ പെണ്ണാളേ
നിന്‍റെ കണ്ണില്‍ പൂത്തുനിന്ന പൂവസന്തങ്ങള്‍
ചേമ്പിലകള്‍ നുള്ളിയിട്ടീ നീര്‍വഴിത്തോട്ടിന്‍
ഇന്നു നിന്‍റെയരികുപറ്റി ഞാന്‍ നടന്നോട്ടേ
എള്ളു പൂക്കും പാടമൊന്നില്‍ തത്തപാറുമ്പോള്‍
നിന്‍റെ ചുണ്ടിന്‍ പുഞ്ചിരിയില്‍ ഞാന്‍ ലയിച്ചോട്ടെ
ഇന്നു നിന്‍റെയരികുപറ്റി ഞാന്‍ നടന്നോട്ടേ
എള്ളു പൂക്കും പാടമൊന്നില്‍ തത്തപാറുമ്പോള്‍
നിന്‍റെ ചുണ്ടിന്‍ പുഞ്ചിരിയില്‍ ഞാന്‍ ലയിച്ചോട്ടെ
മഞ്ഞുതുള്ളി പകര്‍ന്നുവച്ച നൂറുബിംബങ്ങള്‍
കുഞ്ഞുപൂവില്‍ പ്രഭചൊരിയും സൂര്യനാകുമ്പോള്‍
പുതിയ പകലിലുറവതേടി ഞാന്‍ നടക്കുന്നു
എന്‍റെയൊപ്പം കൂട്ടുവായോ എന്‍റെ കണ്ണാളേ
കുഞ്ഞുപൂവില്‍ പ്രഭചൊരിയും സൂര്യനാകുമ്പോള്‍
പുതിയ പകലിലുറവതേടി ഞാന്‍ നടക്കുന്നു
എന്‍റെയൊപ്പം കൂട്ടുവായോ എന്‍റെ കണ്ണാളേ
കൊക്കുരുമ്മും സ്നേഹമായി നീയണഞ്ഞെന്നാല്‍
ഹൃദയതന്ത്രി പകുത്തു നിന്‍റെ പ്രണയമായീടാം
ചിറകിനുള്ളില്‍ കൂടൊരുക്കി കാത്തുവച്ചീടാം
കുളിരുതോരും ചൂടുനല്‍കി ചേര്‍ത്തുവച്ചീടാം
ഹൃദയതന്ത്രി പകുത്തു നിന്‍റെ പ്രണയമായീടാം
ചിറകിനുള്ളില്‍ കൂടൊരുക്കി കാത്തുവച്ചീടാം
കുളിരുതോരും ചൂടുനല്‍കി ചേര്‍ത്തുവച്ചീടാം
തുമ്പിതുള്ളും നെഞ്ചകത്തിന്‍ പൂമലര്‍ചെപ്പില്‍
ചേര്‍ത്തെടുക്കൂ എന്‍റെ മൗനം നിന്‍റെ പാട്ടായി
നീയുറങ്ങും മണ്‍മടിയില്‍ ഞാനിരിക്കുമ്പോള്‍
കുഞ്ഞുകാറ്റായ് വന്നു നീയെന്‍ അരികുചായുന്നു
ചേര്‍ത്തെടുക്കൂ എന്‍റെ മൗനം നിന്‍റെ പാട്ടായി
നീയുറങ്ങും മണ്‍മടിയില്‍ ഞാനിരിക്കുമ്പോള്‍
കുഞ്ഞുകാറ്റായ് വന്നു നീയെന്‍ അരികുചായുന്നു
നിഴലുനീങ്ങി പകലിടങ്ങള്‍ കരിയുടുക്കുമ്പോള്‍
അകലെ വാനില്‍ നീ തിളങ്ങും എന്‍റെ നക്ഷത്രം
ഈ നിലാവിന്‍ വഴിയരുകില്‍ വിരഹമില്ലാതെ
നിന്‍റെ ചുടലച്ചോട്ടില്‍ ഞാനും ചേര്‍ന്നുറങ്ങട്ടെ
അകലെ വാനില്‍ നീ തിളങ്ങും എന്‍റെ നക്ഷത്രം
ഈ നിലാവിന്‍ വഴിയരുകില്‍ വിരഹമില്ലാതെ
നിന്‍റെ ചുടലച്ചോട്ടില്‍ ഞാനും ചേര്‍ന്നുറങ്ങട്ടെ
No comments:
Post a Comment