ഇരുളിന്റെ മറവിലെന്നിടനെഞ്ചില്‍ നിന്നു നീ
ഊറ്റുന്ന ഭ്രാന്താണു കാമം
ഞാനല്ല വേശ്യയെന്നുടലാകെ നക്കുന്ന
നിണമറ്റ നിന്‍ കണ്ണുമാത്രം
എന്‍തുടക്കോണിലെ ചേരിയില്‍ നീ തീര്‍ത്ത
ബിംബങ്ങളെന്നുമനാഥര്‍
നീയാണുസത്യവും നീയാണുവാക്കുമെന്നാരോ
പഠിപ്പിച്ചപോലെ
എഴുതുന്നു ഞാനിന്നുമീ പുസ്തകത്തിന്‍
ഇരുളുന്ന താളിലായെന്നും
കണ്ണുകള്‍ കെട്ടിയീ വിജനമാം വഴിയില്‍ നീ
വിലപേശി വിലപേശി നില്‍ക്കേ
ഞാന്‍പെറ്റ മക്കള്‍ നിന്‍ ഭൂ തഗണങ്ങളായ്
പടവെട്ടി പടവെട്ടിയാര്‍ക്കും
എന്‍ചേല നിന്റയീ കൊടികള്‍ക്കുവേണ്ടി
പലവട്ടം കീറിയെടുക്കേ
നഗ്നയായ് തെരുവിലൊരു ഭ്രാന്തിയായ് കേഴുന്ന
ഞാനാണു ഞാനാണു മോക്ഷം
എരിയുന്ന തീയിലെന്നുടലിനെ കുത്തിനീ
കരയുന്നതെന്തിന്നു വീണ്ടും
പകലുകള്‍ ഇരുളിന്റെ കാത്തിരിപ്പാണിനി
ഇഴയുന്ന സന്ധ്യക്കു മീതെ
No comments:
Post a Comment