ദുഃഖമില്ലാത്തൊരു വരിയെഴുതാനായ്
കടംചൊല്ലി ഞാനീ കടലിനോട്
തിരകള്‍നിന്‍ ചിരിയെന്ന് വെറുതെ നിനച്ചുഞാന്‍
ഒരുവരി വീണ്ടും കുറിച്ചിടുമ്പോള്‍
തലതല്ലി സങ്കടം മുഴുമിക്കാനാകാതെ
കരയുന്നു വീണ്ടും കടങ്കഥയാല്‍
മുത്തുകളല്ല ചിതറുവതീത്തിര
കണ്ണുനീര്‍ത്തുള്ളിയാം സങ്കടങ്ങള്‍
കാര്‍മുകില്‍ നീയെന്‍റെ മനസ്സിലായ് പെയ്യുമോ
ഒരു തുള്ളിമോഹത്തിന്‍ തേന്‍കുടങ്ങള്‍
ഉപ്പല്ല കണ്ണുനീര്‍ കടംകൊണ്ടതാണിവള്‍
ഉള്‍ച്ചുഴിച്ചുറ്റിലെ നോവകറ്റാന്‍
ചുട്ടുപഴുത്തൊരാ മുഖവുമായ് മാരനും
സന്ധ്യക്കുചുംബിച്ചുപോയിടുമ്പോള്‍
ചുറ്റുമിരുളുമായ് സങ്കടക്കാര്‍മുകില്‍
കട്ടെടുക്കുന്നുനിന്‍ കവിളഴകും
കടംചൊല്ലി ഞാനീ കടലിനോട്
തിരകള്‍നിന്‍ ചിരിയെന്ന് വെറുതെ നിനച്ചുഞാന്‍
ഒരുവരി വീണ്ടും കുറിച്ചിടുമ്പോള്‍
തലതല്ലി സങ്കടം മുഴുമിക്കാനാകാതെ
കരയുന്നു വീണ്ടും കടങ്കഥയാല്‍
മുത്തുകളല്ല ചിതറുവതീത്തിര
കണ്ണുനീര്‍ത്തുള്ളിയാം സങ്കടങ്ങള്‍
കാര്‍മുകില്‍ നീയെന്‍റെ മനസ്സിലായ് പെയ്യുമോ
ഒരു തുള്ളിമോഹത്തിന്‍ തേന്‍കുടങ്ങള്‍
ഉപ്പല്ല കണ്ണുനീര്‍ കടംകൊണ്ടതാണിവള്‍
ഉള്‍ച്ചുഴിച്ചുറ്റിലെ നോവകറ്റാന്‍
ചുട്ടുപഴുത്തൊരാ മുഖവുമായ് മാരനും
സന്ധ്യക്കുചുംബിച്ചുപോയിടുമ്പോള്‍
ചുറ്റുമിരുളുമായ് സങ്കടക്കാര്‍മുകില്‍
കട്ടെടുക്കുന്നുനിന്‍ കവിളഴകും