--------------------------
ഹൃദയം തുറന്നിട്ട ജാലകവാതിലില്‍
ഒന്നെത്തിനോക്കാതൊളിക്കുന്ന പെണ്ണേ
നിന്നെ പ്രണയിച്ചിടുന്നുഞാനെന്നും
കണ്ണറിയാത്തൊരു സ്വപ്നമായിന്നും
ഇന്നെന്‍റെ നാഡികള്‍ തീര്‍ക്കുന്ന നോവില്‍
കണ്ണടച്ചുണ്മയെ തേടുന്നമോഹം
നിന്നില്‍ മുഖംപൂഴ്ത്തിയെങ്ങോയൊളിപ്പാന്‍
വന്നണഞ്ഞീടുക പ്രേമമായെന്നില്‍
കണ്ണടച്ചുണ്മയെ തേടുന്നമോഹം
നിന്നില്‍ മുഖംപൂഴ്ത്തിയെങ്ങോയൊളിപ്പാന്‍
വന്നണഞ്ഞീടുക പ്രേമമായെന്നില്‍
വിരല്‍ത്തുമ്പു നീട്ടിനീ എന്നെപ്പുണര്‍ന്നാല്‍
തണുവുള്ള ദേഹമായ് ഞാനടര്‍ന്നീടാം
ചുരുളുള്ള ഇരുളഴിക്കൂട്ടില്‍നിന്നെന്നെ
ഇടറാത്ത സന്ധ്യയായ് ചേര്‍ത്തുവച്ചീടൂ
തണുവുള്ള ദേഹമായ് ഞാനടര്‍ന്നീടാം
ചുരുളുള്ള ഇരുളഴിക്കൂട്ടില്‍നിന്നെന്നെ
ഇടറാത്ത സന്ധ്യയായ് ചേര്‍ത്തുവച്ചീടൂ
ബന്ധംകുരുക്കുന്നെ,ന്നുടലിന്‍റെ ഭാരം
തള്ളിക്കളഞ്ഞുഞാന്‍ പിന്നാലെകൂടാം
എന്നെത്തഴഞ്ഞു മടങ്ങാതെ പെണ്ണേ
നിഴലുകള്‍കാണാതൊളിക്കുന്ന കണ്ണേ
തള്ളിക്കളഞ്ഞുഞാന്‍ പിന്നാലെകൂടാം
എന്നെത്തഴഞ്ഞു മടങ്ങാതെ പെണ്ണേ
നിഴലുകള്‍കാണാതൊളിക്കുന്ന കണ്ണേ
കത്തിച്ചെറിയട്ടെ ഞാനെന്‍റെ ദേഹം
നിന്നില്‍ രമിക്കുവാന്‍ ഇന്നെന്‍റെ ദാഹം
മിഥ്യയെക്കാട്ടിച്ചതിക്കാതെയെന്നെ
ചുംബിച്ചുണര്‍ത്തുനീയുണ്മക്കതിരേ
നിന്നില്‍ രമിക്കുവാന്‍ ഇന്നെന്‍റെ ദാഹം
മിഥ്യയെക്കാട്ടിച്ചതിക്കാതെയെന്നെ
ചുംബിച്ചുണര്‍ത്തുനീയുണ്മക്കതിരേ
ചെമ്പകച്ചോട്ടിലെ കുഞ്ഞുമാടത്തില്‍
കത്തിച്ചകൈത്തിരി നാളമായ് മാറാന്‍
എന്നിലെ ദേഹിയെ ചേര്‍ത്തണച്ചീടൂ
പ്രണയമാം മരണമേയരികില്‍ നില്‍ക്കാതെ
കത്തിച്ചകൈത്തിരി നാളമായ് മാറാന്‍
എന്നിലെ ദേഹിയെ ചേര്‍ത്തണച്ചീടൂ
പ്രണയമാം മരണമേയരികില്‍ നില്‍ക്കാതെ
No comments:
Post a Comment