Showing posts with label കൊഴിഞ്ഞതിനെപ്പറ്റി. Show all posts
Showing posts with label കൊഴിഞ്ഞതിനെപ്പറ്റി. Show all posts

Saturday, 29 March 2014

കൊഴിഞ്ഞതിനെപ്പറ്റി

എന്റെ റോസാച്ചെടി
അതില്‍ നിറയെ സുഗന്ധമുള്ള
സൗഹൃദപ്പൂക്കള്‍

ചിലവ 
ഞാന്‍ നിനച്ചിരിയ്ക്കാതെ 
കൊഴിഞ്ഞുപോകുന്നു

മുള്ളുകള്‍
വേദനകളായി
വരഞ്ഞുകീറുന്നു.

കൊഴിഞ്ഞുപോയവയുടെ
സുഗന്ധം ഞാനറിയുന്നത്
അവ നഷ്ടമായപ്പോഴാണ്

ദളങ്ങള്‍
ആത്മരൂപം
വരച്ചെടുക്കുന്നതിനു മുന്നേ
അവര്‍ മധുവും
സുഗന്ധവും അളവറ്റ്
ചുരത്തിയിട്ടുണ്ടാകണം

എവിടെയോ
ഒരു പുതുമൊട്ടായി
കൊഴിഞ്ഞവ പുനര്‍ജ്ജനിക്കുമോ?