എന്റെ റോസാച്ചെടി
അതില്‍ നിറയെ സുഗന്ധമുള്ള
സൗഹൃദപ്പൂക്കള്‍
ചിലവ
ഞാന്‍ നിനച്ചിരിയ്ക്കാതെ
കൊഴിഞ്ഞുപോകുന്നു
മുള്ളുകള്‍
വേദനകളായി
വരഞ്ഞുകീറുന്നു.
കൊഴിഞ്ഞുപോയവയുടെ
സുഗന്ധം ഞാനറിയുന്നത്
അവ നഷ്ടമായപ്പോഴാണ്
ദളങ്ങള്‍
ആത്മരൂപം
വരച്ചെടുക്കുന്നതിനു മുന്നേ
അവര്‍ മധുവും
സുഗന്ധവും അളവറ്റ്
ചുരത്തിയിട്ടുണ്ടാകണം
എവിടെയോ
ഒരു പുതുമൊട്ടായി
കൊഴിഞ്ഞവ പുനര്‍ജ്ജനിക്കുമോ?
അതില്‍ നിറയെ സുഗന്ധമുള്ള
സൗഹൃദപ്പൂക്കള്‍
ചിലവ
ഞാന്‍ നിനച്ചിരിയ്ക്കാതെ
കൊഴിഞ്ഞുപോകുന്നു
മുള്ളുകള്‍
വേദനകളായി
വരഞ്ഞുകീറുന്നു.
കൊഴിഞ്ഞുപോയവയുടെ
സുഗന്ധം ഞാനറിയുന്നത്
അവ നഷ്ടമായപ്പോഴാണ്
ദളങ്ങള്‍
ആത്മരൂപം
വരച്ചെടുക്കുന്നതിനു മുന്നേ
അവര്‍ മധുവും
സുഗന്ധവും അളവറ്റ്
ചുരത്തിയിട്ടുണ്ടാകണം
എവിടെയോ
ഒരു പുതുമൊട്ടായി
കൊഴിഞ്ഞവ പുനര്‍ജ്ജനിക്കുമോ?
No comments:
Post a Comment