പ്രണയമേ നീതന്നയക്ഷരക്കൂട്ടിലെന്‍
വിരഹമൊളിപ്പിച്ചു ഞാനിരിപ്പൂ
പറയാന്‍ മറന്നൊരാ അക്ഷരക്കൂട്ടിലെന്‍
ദാഹമൊളിപ്പിച്ചു ഞാനിരിപ്പൂ
മിഴിവേണ്ട സ്വപ്നങ്ങള്‍ കണ്ടുമയങ്ങുവാന്‍
നോവുകള്‍ വിങ്ങുമീ ഹൃത്തടത്തില്‍
ഓര്‍മ്മകള്‍ കൊണ്ടൊരു പായ വിരിച്ചതില്‍
നോവുകളൊക്കെ പകുത്തുവയ്ക്കാം
പണ്ടേ മറന്നു ഞാന്‍ പോയ വഴികളില്‍
ചുമ്മാ കിനിയും പുതുമഴയേ
സ്വപ്നങ്ങള്‍ കൊണ്ടൊരു മുത്തുപതക്കങ്ങള്‍
എന്നിലിറ്റിച്ചുനീ വന്നുപോകൂ
എന്നെത്തഴുകിക്കടന്നുപോം കാറ്റെ നീ
കൈകളില്‍ച്ചൂടുമോയെന്റെ മോഹം
സ്നേഹം വിതച്ചു നീ മൂളിപ്പറക്കുമോ
പാഴ്മുളംത്തണ്ടിലായെന്റെ രാഗം
വിരഹമൊളിപ്പിച്ചു ഞാനിരിപ്പൂ
പറയാന്‍ മറന്നൊരാ അക്ഷരക്കൂട്ടിലെന്‍
ദാഹമൊളിപ്പിച്ചു ഞാനിരിപ്പൂ
മിഴിവേണ്ട സ്വപ്നങ്ങള്‍ കണ്ടുമയങ്ങുവാന്‍
നോവുകള്‍ വിങ്ങുമീ ഹൃത്തടത്തില്‍
ഓര്‍മ്മകള്‍ കൊണ്ടൊരു പായ വിരിച്ചതില്‍
നോവുകളൊക്കെ പകുത്തുവയ്ക്കാം
പണ്ടേ മറന്നു ഞാന്‍ പോയ വഴികളില്‍
ചുമ്മാ കിനിയും പുതുമഴയേ
സ്വപ്നങ്ങള്‍ കൊണ്ടൊരു മുത്തുപതക്കങ്ങള്‍
എന്നിലിറ്റിച്ചുനീ വന്നുപോകൂ
എന്നെത്തഴുകിക്കടന്നുപോം കാറ്റെ നീ
കൈകളില്‍ച്ചൂടുമോയെന്റെ മോഹം
സ്നേഹം വിതച്ചു നീ മൂളിപ്പറക്കുമോ
പാഴ്മുളംത്തണ്ടിലായെന്റെ രാഗം
No comments:
Post a Comment