പ്രണയം പൊലിഞ്ഞൊരെന്‍ മിഴിയിലേ കനവുപോല്‍
സന്ധ്യയിരുള്‍പൂകി നോക്കിനില്‍ക്കേ
ഇരുളില്‍ നിലാമഴപെയ്യാതെ നോവുകള്‍
മനസ്സില്‍ കനല്‍ക്കൂടുകെട്ടി
മിഴികള്‍ തുടയ്ക്കുമ്പോള്‍ നിന്‍ കളിക്കൊഞ്ചലെന്‍
ഹൃദയത്തുടുപ്പിലായ് ചേര്‍ത്തുവയ്ക്കേ
ഒന്നു വിതുമ്പിക്കരയാതെ മൌനമായ്
കദനമെന്‍ നെഞ്ചില്‍ പടര്‍ന്നിറങ്ങീ
കളിവാക്കു പറയാതെ കണ്‍മുനയാലൊരു
പരിഭവം ചൊല്ലി നീ പോയിടുമ്പോള്‍
മനസ്സിലേ കോണിലായൊരു മുറിപ്പാടുമായ്
ഇടറി ഞാനെന്തിനോ തേങ്ങിടുന്നു
പുസ്തകത്താളിലായ് നീ ചേര്‍ത്തുവച്ചൊരാ
പ്രണയം തുടിക്കും പരിഭവങ്ങള്‍
മനസ്സില്‍ പതിച്ചൊരാ പുഷ്പശരങ്ങള്‍പോല്‍
മധുരമാം നോവു പകര്‍ന്നിടുന്നു
സന്ധ്യയിരുള്‍പൂകി നോക്കിനില്‍ക്കേ
ഇരുളില്‍ നിലാമഴപെയ്യാതെ നോവുകള്‍
മനസ്സില്‍ കനല്‍ക്കൂടുകെട്ടി
മിഴികള്‍ തുടയ്ക്കുമ്പോള്‍ നിന്‍ കളിക്കൊഞ്ചലെന്‍
ഹൃദയത്തുടുപ്പിലായ് ചേര്‍ത്തുവയ്ക്കേ
ഒന്നു വിതുമ്പിക്കരയാതെ മൌനമായ്
കദനമെന്‍ നെഞ്ചില്‍ പടര്‍ന്നിറങ്ങീ
കളിവാക്കു പറയാതെ കണ്‍മുനയാലൊരു
പരിഭവം ചൊല്ലി നീ പോയിടുമ്പോള്‍
മനസ്സിലേ കോണിലായൊരു മുറിപ്പാടുമായ്
ഇടറി ഞാനെന്തിനോ തേങ്ങിടുന്നു
പുസ്തകത്താളിലായ് നീ ചേര്‍ത്തുവച്ചൊരാ
പ്രണയം തുടിക്കും പരിഭവങ്ങള്‍
മനസ്സില്‍ പതിച്ചൊരാ പുഷ്പശരങ്ങള്‍പോല്‍
മധുരമാം നോവു പകര്‍ന്നിടുന്നു
No comments:
Post a Comment