ഒരു വയല്‍ കൊത്തിക്കിളച്ചു
ഞാനതില്‍ വെറുതെയാ പാഴ്ക്കല്ലുകൂട്ടി
ചേറു പുതഞ്ഞ നിലത്തില്‍
ഇനി വേണ്ടൊരു വിത്തും വിതയ്ക്കാന്‍
നീയാ ഹൃദയമെടുക്കൂ
ചേറ്റിലായ് താഴ്ത്തി മെതിക്കൂ
വേണ്ടിനി ഹൃദയം നമുക്ക്
ചിരിയില്ലേ ചുണ്ടിലു നീളെ
കണ്‍തുറന്നേ നീ നടക്ക്
കാഴ്ച നീ കാണേണ്ടയെന്നാല്‍
ദാഹം വരുന്നു എനിക്ക്
എങ്കിലും പുഴവേണ്ട വഴിയായ് നടക്ക്
കാതുണ്ടോ നിന്‍റെ മുഖത്ത്
കേള്‍ക്കേണ്ടതില്ലിനിയൊന്നും
മൂക്കില്‍ത്തുളയക്കുമാ ഗന്ധം
ചോര പടര്‍ന്നതാണെന്നാല്‍
കൈകൊട്ടിയാര്‍ക്കുക നീയും
കുടല്‍മാലതൂക്കിനീ ചാര്‍ത്തൂ
നിനക്കുള്ളഹാരമാണെന്നും
നാവില്ലേ നീയിനിപ്പാടൂ
കുരവ എനിക്കുള്ളതാവാം
നാക്കിലത്തുമ്പിലീയൂണ്
എന്‍റെ ബലിച്ചോറ് തന്നെ
ഞാനതില്‍ വെറുതെയാ പാഴ്ക്കല്ലുകൂട്ടി
ചേറു പുതഞ്ഞ നിലത്തില്‍
ഇനി വേണ്ടൊരു വിത്തും വിതയ്ക്കാന്‍
നീയാ ഹൃദയമെടുക്കൂ
ചേറ്റിലായ് താഴ്ത്തി മെതിക്കൂ
വേണ്ടിനി ഹൃദയം നമുക്ക്
ചിരിയില്ലേ ചുണ്ടിലു നീളെ
കണ്‍തുറന്നേ നീ നടക്ക്
കാഴ്ച നീ കാണേണ്ടയെന്നാല്‍
ദാഹം വരുന്നു എനിക്ക്
എങ്കിലും പുഴവേണ്ട വഴിയായ് നടക്ക്
കാതുണ്ടോ നിന്‍റെ മുഖത്ത്
കേള്‍ക്കേണ്ടതില്ലിനിയൊന്നും
മൂക്കില്‍ത്തുളയക്കുമാ ഗന്ധം
ചോര പടര്‍ന്നതാണെന്നാല്‍
കൈകൊട്ടിയാര്‍ക്കുക നീയും
കുടല്‍മാലതൂക്കിനീ ചാര്‍ത്തൂ
നിനക്കുള്ളഹാരമാണെന്നും
നാവില്ലേ നീയിനിപ്പാടൂ
കുരവ എനിക്കുള്ളതാവാം
നാക്കിലത്തുമ്പിലീയൂണ്
എന്‍റെ ബലിച്ചോറ് തന്നെ
No comments:
Post a Comment