പാഴ്മുളം തണ്ടിലായ് നീ ചേര്‍ത്തതെന്തെന്‍റെ
പ്രണയത്തുടിചേര്‍ത്ത നിസ്വനമോ?
കൂമ്പിയടയുന്ന കണ്ണിണചുണ്ടില്‍ നീ
ചേര്‍ത്ത മധുകണം പ്രേമമാണോ?
കാമശരം ചേര്‍ത്ത നെഞ്ചിന്‍ തുടിപ്പിലായ്
ചേര്‍ത്തൊരീ നാദം പ്രണയമാണോ?
പീലികള്‍കൊണ്ടെന്‍റെ നാഭിയുഴിയുമ്പോള്‍
നീപാടും രാഗത്തിനേതുതാളം
അരമണികിങ്ങിണി ചെമ്മേയഴിയുമ്പോള്‍
എന്നില്‍ത്തുടിക്കുന്നതേതുപ്രേമം
പല്ലവിപാടി നീ എന്നെ മയക്കുമ്പോള്‍
ചുണ്ടില്‍ കിനിയ്ക്കുന്നതേതു രാഗം
പ്രണയം പതിച്ചിട്ട നെഞ്ചകം തന്നില്‍ ഞാന്‍
ഒന്നു മയങ്ങട്ടെ എന്‍റെ കണ്ണാ
പ്രണയം പതിച്ചിട്ട നെഞ്ചകം തന്നില്‍ ഞാന്‍
ഒന്നു മയങ്ങട്ടെ എന്‍റെ കണ്ണാ
പ്രണയത്തുടിചേര്‍ത്ത നിസ്വനമോ?
കൂമ്പിയടയുന്ന കണ്ണിണചുണ്ടില്‍ നീ
ചേര്‍ത്ത മധുകണം പ്രേമമാണോ?
കാമശരം ചേര്‍ത്ത നെഞ്ചിന്‍ തുടിപ്പിലായ്
ചേര്‍ത്തൊരീ നാദം പ്രണയമാണോ?
പീലികള്‍കൊണ്ടെന്‍റെ നാഭിയുഴിയുമ്പോള്‍
നീപാടും രാഗത്തിനേതുതാളം
അരമണികിങ്ങിണി ചെമ്മേയഴിയുമ്പോള്‍
എന്നില്‍ത്തുടിക്കുന്നതേതുപ്രേമം
പല്ലവിപാടി നീ എന്നെ മയക്കുമ്പോള്‍
ചുണ്ടില്‍ കിനിയ്ക്കുന്നതേതു രാഗം
പ്രണയം പതിച്ചിട്ട നെഞ്ചകം തന്നില്‍ ഞാന്‍
ഒന്നു മയങ്ങട്ടെ എന്‍റെ കണ്ണാ
പ്രണയം പതിച്ചിട്ട നെഞ്ചകം തന്നില്‍ ഞാന്‍
ഒന്നു മയങ്ങട്ടെ എന്‍റെ കണ്ണാ
No comments:
Post a Comment