വിരലീമ്പുന്ന കുഞ്ഞ്
ശബ്ദമിടറുന്ന റേഡിയോ
മുഖം വരയ്ക്കുന്ന കണ്ണാടി
കത്തുന്ന അടുപ്പ്
തീകായുന്ന പൂച്ച
കാവല്‍നില്‍ക്കുന്ന നായ
തൂക്കിയിട്ട കാലന്‍കുട
നിറയെ മുള്ളുകളുള്ള റോസാച്ചെടി
തലകീഴായൊരു കടവാതില്‍
കറുത്ത അക്ഷരങ്ങലിലൊരു പ്രണയലേഖനം
കല്ലുരുട്ടുന്ന പുഴ
അക്കം മറന്നുപോയ മൈല്‍ക്കുറ്റി
ഫണമുള്ളൊരു പാമ്പ്
വഴിതെറ്റിയ കാറ്റ്
മുടിയഴിഞ്ഞ പെണ്‍കുട്ടി
ഒരു മുല്ലപ്പൂവ്
ഒരു ചായപ്പെന്‍സില്‍
നിരോധിച്ചൊരു നാണയം
ഞാന്‍, നീ, കാട്ടുപന്നി
നിറം കറുത്ത സ്വപ്നങ്ങള്‍
ഇരുട്ട്
ശബ്ദമിടറുന്ന റേഡിയോ
മുഖം വരയ്ക്കുന്ന കണ്ണാടി
കത്തുന്ന അടുപ്പ്
തീകായുന്ന പൂച്ച
കാവല്‍നില്‍ക്കുന്ന നായ
തൂക്കിയിട്ട കാലന്‍കുട
നിറയെ മുള്ളുകളുള്ള റോസാച്ചെടി
തലകീഴായൊരു കടവാതില്‍
കറുത്ത അക്ഷരങ്ങലിലൊരു പ്രണയലേഖനം
കല്ലുരുട്ടുന്ന പുഴ
അക്കം മറന്നുപോയ മൈല്‍ക്കുറ്റി
ഫണമുള്ളൊരു പാമ്പ്
വഴിതെറ്റിയ കാറ്റ്
മുടിയഴിഞ്ഞ പെണ്‍കുട്ടി
ഒരു മുല്ലപ്പൂവ്
ഒരു ചായപ്പെന്‍സില്‍
നിരോധിച്ചൊരു നാണയം
ഞാന്‍, നീ, കാട്ടുപന്നി
നിറം കറുത്ത സ്വപ്നങ്ങള്‍
ഇരുട്ട്
No comments:
Post a Comment