അകലേയ്ക്കു പോയയെന്‍ കുഞ്ഞുകാറ്റേ
നീ കണ്ടതൊക്കയും ചൊല്ലു കാറ്റേ
അമ്മയാകുന്നൊരാ പേറ്റിറമ്പില്‍
താരാട്ടു മൂളുവാനെത്തുകാറ്റേ
ഉണ്ണി വളരുന്നീ തൊട്ടില്‍മേലേ-
യാട്ടിയുറക്കുവാന്‍ വായോ കാറ്റേ
അച്ഛന്‍റെ കൈവിരല്‍ത്തുമ്പില്‍മേലേ
പിച്ച നടന്നു ഞാന്‍ കൊഞ്ചിടുമ്പോള്‍
പിന്നാലെവന്നെന്‍റെ നെറ്റിമേലേ
അളകം പകുത്തു നീ പോയിടാതെ
അമ്മതന്‍ പൊന്‍മണമെന്‍റെ ചാരെ
കാച്ചെണ്ണപോലെനീ കൊണ്ടുവായോ
സ്വപ്നം കറക്കുന്ന പമ്പരത്തില്‍
കണ്ണെടുക്കാതെ നീ ചുറ്റിടുമ്പോള്‍
ഒറ്റയ്ക്കെന്‍ ജീവിത പാതയിങ്കല്‍
ഓടിത്തളര്‍ന്നുഞാന്‍ വേച്ചു നില്‍ക്കേ
മൂച്ചുവലിയ്ക്കുവാന്‍ കൂടെവായോ
പ്രാണനായ് നീയെന്‍റെ ഹൃത്തടത്തില്‍
ചെമ്പകം പൂക്കുന്നുണ്ടാച്ചെരുവില്‍
ഗന്ധമായ് നീയെന്‍റെ കൂടെവായോ
ആല്‍ത്തറക്കോണിലെ മണ്‍ചെരാതില്‍
ദീപമായ് നീയെന്‍റെ കാവലാകൂ
കണ്‍മഷി ചോരുന്നുണ്ടീയിരുളില്‍
കണ്ണിണ ചോരുന്ന, മഞ്ഞണികള്‍
നീ കണ്ടതൊക്കയും ചൊല്ലു കാറ്റേ
അമ്മയാകുന്നൊരാ പേറ്റിറമ്പില്‍
താരാട്ടു മൂളുവാനെത്തുകാറ്റേ
ഉണ്ണി വളരുന്നീ തൊട്ടില്‍മേലേ-
യാട്ടിയുറക്കുവാന്‍ വായോ കാറ്റേ
അച്ഛന്‍റെ കൈവിരല്‍ത്തുമ്പില്‍മേലേ
പിച്ച നടന്നു ഞാന്‍ കൊഞ്ചിടുമ്പോള്‍
പിന്നാലെവന്നെന്‍റെ നെറ്റിമേലേ
അളകം പകുത്തു നീ പോയിടാതെ
അമ്മതന്‍ പൊന്‍മണമെന്‍റെ ചാരെ
കാച്ചെണ്ണപോലെനീ കൊണ്ടുവായോ
സ്വപ്നം കറക്കുന്ന പമ്പരത്തില്‍
കണ്ണെടുക്കാതെ നീ ചുറ്റിടുമ്പോള്‍
ഒറ്റയ്ക്കെന്‍ ജീവിത പാതയിങ്കല്‍
ഓടിത്തളര്‍ന്നുഞാന്‍ വേച്ചു നില്‍ക്കേ
മൂച്ചുവലിയ്ക്കുവാന്‍ കൂടെവായോ
പ്രാണനായ് നീയെന്‍റെ ഹൃത്തടത്തില്‍
ചെമ്പകം പൂക്കുന്നുണ്ടാച്ചെരുവില്‍
ഗന്ധമായ് നീയെന്‍റെ കൂടെവായോ
ആല്‍ത്തറക്കോണിലെ മണ്‍ചെരാതില്‍
ദീപമായ് നീയെന്‍റെ കാവലാകൂ
കണ്‍മഷി ചോരുന്നുണ്ടീയിരുളില്‍
കണ്ണിണ ചോരുന്ന, മഞ്ഞണികള്‍
No comments:
Post a Comment