നദിപോലെ നീ
നിമിഷംപ്രതി പുതിയ ഭാവമായ്
താളമായ് നീ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ഒരിക്കല്‍ ഒരു കുമ്പിളില്‍ അരികത്തുവന്നതും
മനസ്സറിയാതെ ചോര്‍ന്നുപോയതും
നീയൊരു നദിയായതിനാലാവും.
മിഴിചോര്‍ന്ന മഴത്തുള്ളികള്‍
ഉപ്പുകാറ്റായ് അകന്നുപോയി
സ്വരവേഗത്തില്‍ ഒരു പ്രണയം
ചുറ്റോളങ്ങള്‍ വിടര്‍ത്തി
നിന്നിലേക്ക് നിപതിക്കുന്നു
ഒരു കാട്ടുകല്ലുപോലെ
നിന്നോടൊപ്പം ഉരുണ്ട്
ഞാനും മിനുസപ്പെട്ടിരിക്കുന്നു.
നിമിഷംപ്രതി പുതിയ ഭാവമായ്
താളമായ് നീ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ഒരിക്കല്‍ ഒരു കുമ്പിളില്‍ അരികത്തുവന്നതും
മനസ്സറിയാതെ ചോര്‍ന്നുപോയതും
നീയൊരു നദിയായതിനാലാവും.
മിഴിചോര്‍ന്ന മഴത്തുള്ളികള്‍
ഉപ്പുകാറ്റായ് അകന്നുപോയി
സ്വരവേഗത്തില്‍ ഒരു പ്രണയം
ചുറ്റോളങ്ങള്‍ വിടര്‍ത്തി
നിന്നിലേക്ക് നിപതിക്കുന്നു
ഒരു കാട്ടുകല്ലുപോലെ
നിന്നോടൊപ്പം ഉരുണ്ട്
ഞാനും മിനുസപ്പെട്ടിരിക്കുന്നു.
No comments:
Post a Comment