ഞാനുമ്മചോദിച്ചെന്‍റെയമ്മ തന്നു
നെഞ്ചുനൊന്തിട്ടും
തെല്ലുവിടിവിക്കാതിങ്കുതന്നെന്‍റെ
ചുണ്ടിലിറ്റിച്ചൊരാ തേന്മഴ
പെയ്തിറങ്ങുന്നു വീണ്ടുമീ
കര്‍ക്കിടക രാത്രിയില്‍.
നെഞ്ചുനൊന്തിട്ടും
തെല്ലുവിടിവിക്കാതിങ്കുതന്നെന്‍റെ
ചുണ്ടിലിറ്റിച്ചൊരാ തേന്മഴ
പെയ്തിറങ്ങുന്നു വീണ്ടുമീ
കര്‍ക്കിടക രാത്രിയില്‍.
വന്നുപോകുന്നു ചിലകാക്കകള്‍
തെണ്ടിനടന്നീടുമെന്‍ നെഞ്ചിലെ
വറ്റുകൊത്തീടുവാന്‍
തെണ്ടിനടന്നീടുമെന്‍ നെഞ്ചിലെ
വറ്റുകൊത്തീടുവാന്‍
എള്ളുപൂക്കുന്നു ദൂരെ
വീണ്ടുമൊരമാവാസി
നിഴല്‍വിരിക്കുന്നു
കനലിന്‍ നോവുപാത്രങ്ങളില്‍
വീണ്ടുമൊരമാവാസി
നിഴല്‍വിരിക്കുന്നു
കനലിന്‍ നോവുപാത്രങ്ങളില്‍
മിഴിനനയ്ക്കാതൊരു കരിന്തിരി
കണ്ണുപൂട്ടുന്നു കടലിന്‍
നെഞ്ചുനോവാതെയി പകലിന്‍
അന്ത്യയാമങ്ങളില്‍
കണ്ണുപൂട്ടുന്നു കടലിന്‍
നെഞ്ചുനോവാതെയി പകലിന്‍
അന്ത്യയാമങ്ങളില്‍
കൈപിടിക്കാതൊരു പെരുന്തിര
കൊണ്ടുപോകട്ടെയെന്നെയും
ചോര്‍ന്നുപോകാതെന്‍റെ സിരകളില്‍
വന്നുചേരട്ടെ വീണ്ടുമാ പൗര്‍ണ്ണമി
കൊണ്ടുപോകട്ടെയെന്നെയും
ചോര്‍ന്നുപോകാതെന്‍റെ സിരകളില്‍
വന്നുചേരട്ടെ വീണ്ടുമാ പൗര്‍ണ്ണമി
No comments:
Post a Comment