നോവറിയാതൊരു പെരുമഴ പിന്നെയും
എന്നിലലിഞ്ഞങ്ങു പെയ്തുപോകേ
ചാറാതെയെന്മിഴിയോര്‍ത്തെടുക്കുന്നിതാ
സ്നേഹമാം പൂമൊട്ടിന്‍ പരിഭവങ്ങള്‍
എന്നിലലിഞ്ഞങ്ങു പെയ്തുപോകേ
ചാറാതെയെന്മിഴിയോര്‍ത്തെടുക്കുന്നിതാ
സ്നേഹമാം പൂമൊട്ടിന്‍ പരിഭവങ്ങള്‍
ഒന്നുതൊട്ടിന്നുഞാന്‍ ചുമ്പിച്ചനേരെത്തെന്‍
നെഞ്ചകക്കൂട്ടിലായ് ചാഞ്ഞിടുന്നു
കൊങ്കകള്‍ മീട്ടുന്ന ശ്രുതിയുള്ള നിശ്വാസം
കണ്ണിണക്കോണിനെ മയക്കിടുമ്പോള്‍
ചുരുളുന്ന കാര്‍കൂന്തല്‍ കടവിലേക്കെന്‍വിരല്‍
തുഴയുന്നു മോഹത്തിന്‍ കുളിരലകള്‍
നെഞ്ചകക്കൂട്ടിലായ് ചാഞ്ഞിടുന്നു
കൊങ്കകള്‍ മീട്ടുന്ന ശ്രുതിയുള്ള നിശ്വാസം
കണ്ണിണക്കോണിനെ മയക്കിടുമ്പോള്‍
ചുരുളുന്ന കാര്‍കൂന്തല്‍ കടവിലേക്കെന്‍വിരല്‍
തുഴയുന്നു മോഹത്തിന്‍ കുളിരലകള്‍
ഒരു ചെറുമൂളലായെന്നിലേക്കൊതുങ്ങുന്ന
പൊന്‍മണിവീണതന്‍ തന്ത്രികളില്‍
ഒന്നു വിരല്‍തൊട്ടു പാടിച്ചു ഞാനൊരു
ശൃംഗാരമോലുന്ന മധുരഗാനം
പൊന്‍മണിവീണതന്‍ തന്ത്രികളില്‍
ഒന്നു വിരല്‍തൊട്ടു പാടിച്ചു ഞാനൊരു
ശൃംഗാരമോലുന്ന മധുരഗാനം
No comments:
Post a Comment