മേഘക്കൂട് തുറന്ന്
അതില്‍ നിന്നൊരാലിപ്പഴം
അവള്‍ക്ക് സമ്മാനമായിക്കരുതി
അതില്‍ നിന്നൊരാലിപ്പഴം
അവള്‍ക്ക് സമ്മാനമായിക്കരുതി
അലിഞ്ഞില്ലതാകുന്നതിനുമുന്‍പേതന്നെ
ഒരു മഴ അതിനെയൊഴുക്കിക്കളഞ്ഞു.
ഒരു മഴ അതിനെയൊഴുക്കിക്കളഞ്ഞു.
ചില്ലുകൂട്ടില്‍ കുറേ സ്വപ്നങ്ങളുമായി
എന്‍റെ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു.
എന്‍റെ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു.
ചില മാപിനികള്‍ മിടിപ്പിന്‍റെ
നിമ്നോന്നതങ്ങള്‍ അളന്നുവച്ചു
നിമ്നോന്നതങ്ങള്‍ അളന്നുവച്ചു
ചില കണക്കുകള്‍ വരച്ചുചേര്‍ത്ത
രേഖകള്‍ ദിശയറിയാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.
രേഖകള്‍ ദിശയറിയാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.
കേന്ദ്രബിന്ദുവായി എന്‍റെ ഹൃദയം
മിടിപ്പവസാനിപ്പിക്കാത്ത
കളിപ്പാട്ടമായി താളമിട്ടുകൊണ്ടേയിരുന്നു..
മിടിപ്പവസാനിപ്പിക്കാത്ത
കളിപ്പാട്ടമായി താളമിട്ടുകൊണ്ടേയിരുന്നു..
No comments:
Post a Comment