ഞാനും നീയും കനവും വെറുതെ
കടലും കരയും മലയും വെറുതേ
ഉരുകും തീയും വെയിലും വെറുതെ
ചിരിയും മഴയും കുളിരും വെറുതെ
അലകടലൊഴുകാതിരകളിലഭയം
അതിരുകളില്ലാമനമതിനുള്ളില്‍
ഒരുസുഖമുണ്ടാ കാറ്റിനുമിവിടെ
പ്രാണന്‍കൊണ്ടുകറങ്ങുന്നവനൊരു
ദേഹംവേണ്ടാദേഹികണക്കങ്ങോടിമറഞ്ഞ-
ങ്ങുഴറിനടപ്പൂ.. നീയോ ഞാനോ
പ്രളയക്കൊടുമുടിതാണ്ടി വീണ്ടും
വന്നുജനിപ്പൂ പാപംകൊള്ളാന്‍.
കടലും കരയും മലയും വെറുതേ
ഉരുകും തീയും വെയിലും വെറുതെ
ചിരിയും മഴയും കുളിരും വെറുതെ
അലകടലൊഴുകാതിരകളിലഭയം
അതിരുകളില്ലാമനമതിനുള്ളില്‍
ഒരുസുഖമുണ്ടാ കാറ്റിനുമിവിടെ
പ്രാണന്‍കൊണ്ടുകറങ്ങുന്നവനൊരു
ദേഹംവേണ്ടാദേഹികണക്കങ്ങോടിമറഞ്ഞ-
ങ്ങുഴറിനടപ്പൂ.. നീയോ ഞാനോ
പ്രളയക്കൊടുമുടിതാണ്ടി വീണ്ടും
വന്നുജനിപ്പൂ പാപംകൊള്ളാന്‍.
No comments:
Post a Comment