ആകാശചെഞ്ചുഴിച്ചോലയില്‍ പൂക്കുമാ
പൊന്നിന്‍പതക്കമിങ്ങെത്തി പെണ്ണേ
മൊട്ടുകള്‍കോര്‍ത്തൊരീ ചെമ്പകച്ചില്ലകള്‍
പൊന്നിന്‍ കതിരൊളി ചൂടിപെണ്ണേ
നീവരൂചില്ലയില്‍ ചേക്കേറിയെന്നിട്ടെന്‍
ഉള്ളിലെ രാഗമൊന്നേറ്റുപാടൂ
പൊന്നിളംചുണ്ടിനാലെന്നുടെചിത്തത്തെ
പാടിത്തരികെന്റെ പൂങ്കുയിലേ
കുത്തിക്കുറിക്കുമീ കൈവിരല്‍ത്തുമ്പിനാല്‍
നിന്നുടെ നാണംഞാന്‍ കൊത്തിവയ്ക്കാം
പച്ചിലച്ചോലയില്‍ മിന്നിമറഞ്ഞുനീ
എന്നുടെ പാട്ടൊന്നുമൂളുകില്ലേ
പാടാനറിയാത്ത എന്‍മനചിന്തിനെ
ഈണത്തില്‍നീയൊന്നുകൂകിവിട്ടാല്‍
കാതങ്ങള്‍ക്കപ്പുറം കാത്തിരുന്നീടുമെന്‍
ഓര്‍മകള്‍ നോവുപകര്‍ന്നുവയക്കും
മറുവാക്കുകൊണ്ടെന്റെ ഹൃദയംകുളിര്‍ത്തിടും
ഇണയെന്റെ പ്രണയമറിഞ്ഞുകൊള്ളും
നീവരൂചില്ലയില്‍ ചേക്കേറിയെന്നിട്ടെന്‍
ഉള്ളിലെ രാഗമൊന്നേറ്റുപാടൂ
പൊന്നിന്‍പതക്കമിങ്ങെത്തി പെണ്ണേ
മൊട്ടുകള്‍കോര്‍ത്തൊരീ ചെമ്പകച്ചില്ലകള്‍
പൊന്നിന്‍ കതിരൊളി ചൂടിപെണ്ണേ
നീവരൂചില്ലയില്‍ ചേക്കേറിയെന്നിട്ടെന്‍
ഉള്ളിലെ രാഗമൊന്നേറ്റുപാടൂ
പൊന്നിളംചുണ്ടിനാലെന്നുടെചിത്തത്തെ
പാടിത്തരികെന്റെ പൂങ്കുയിലേ
കുത്തിക്കുറിക്കുമീ കൈവിരല്‍ത്തുമ്പിനാല്‍
നിന്നുടെ നാണംഞാന്‍ കൊത്തിവയ്ക്കാം
പച്ചിലച്ചോലയില്‍ മിന്നിമറഞ്ഞുനീ
എന്നുടെ പാട്ടൊന്നുമൂളുകില്ലേ
പാടാനറിയാത്ത എന്‍മനചിന്തിനെ
ഈണത്തില്‍നീയൊന്നുകൂകിവിട്ടാല്‍
കാതങ്ങള്‍ക്കപ്പുറം കാത്തിരുന്നീടുമെന്‍
ഓര്‍മകള്‍ നോവുപകര്‍ന്നുവയക്കും
മറുവാക്കുകൊണ്ടെന്റെ ഹൃദയംകുളിര്‍ത്തിടും
ഇണയെന്റെ പ്രണയമറിഞ്ഞുകൊള്ളും
നീവരൂചില്ലയില്‍ ചേക്കേറിയെന്നിട്ടെന്‍
ഉള്ളിലെ രാഗമൊന്നേറ്റുപാടൂ
No comments:
Post a Comment