പുലരിയെത്തുന്നൂ പുറംകടല്‍ ചോട്ടിലായ്
എന്റെയമ്മവന്നില്ലയീ ധനുമാസരാവിലും
കാത്തിരിപ്പാണു ഞാന്‍ പലമുഖക്കാഴ്ചയില്‍
പുലരിപോലെന്റെമ്മ മാടിവിളിക്കുവാന്‍
പള്ളിമുറ്റത്തെയീ മണല്‍ത്തരിക്കൂമ്പുകള്‍
എന്നോടു ചൊല്ലുമോ എന്നമ്മതന്‍ കാലടി
കണ്ണുതിരുമിയീ പുലരിയെ നോക്കുമ്പോള്‍
അമ്മയെക്കാണുന്നൂ അഭ്രബിന്ദുക്കളായി
കൂട്ടുകാര്‍ ചൊല്ലുമാ അമ്മിഞ്ഞതന്‍ രുചി
പുലരിയില്‍ നല്കുവാനമ്മയെത്തീടുമോ
കുഞ്ഞിളം തൊട്ടിലായ് താരാട്ടുപാടുവാന്‍
അമ്മടിത്തട്ടിലായ് ഒന്നു ചാഞ്ഞീടുവാന്‍
എന്‍പുലരിയെത്തുമോ മിഴികളേ പറയുനീ
എന്റെയമ്മവന്നില്ലയീ ധനുമാസരാവിലും
കാത്തിരിപ്പാണു ഞാന്‍ പലമുഖക്കാഴ്ചയില്‍
പുലരിപോലെന്റെമ്മ മാടിവിളിക്കുവാന്‍
പള്ളിമുറ്റത്തെയീ മണല്‍ത്തരിക്കൂമ്പുകള്‍
എന്നോടു ചൊല്ലുമോ എന്നമ്മതന്‍ കാലടി
കണ്ണുതിരുമിയീ പുലരിയെ നോക്കുമ്പോള്‍
അമ്മയെക്കാണുന്നൂ അഭ്രബിന്ദുക്കളായി
കൂട്ടുകാര്‍ ചൊല്ലുമാ അമ്മിഞ്ഞതന്‍ രുചി
പുലരിയില്‍ നല്കുവാനമ്മയെത്തീടുമോ
കുഞ്ഞിളം തൊട്ടിലായ് താരാട്ടുപാടുവാന്‍
അമ്മടിത്തട്ടിലായ് ഒന്നു ചാഞ്ഞീടുവാന്‍
എന്‍പുലരിയെത്തുമോ മിഴികളേ പറയുനീ
No comments:
Post a Comment