അരിമുല്ലകള്‍ പൂത്തിറങ്ങിയ
എന്റെ തൊടിമുറ്റങ്ങളില്‍
ചാരനിറംപേറിയ കുഞ്ഞുകൂണുകള്‍
കൂനിനില്‍ക്കുന്നു
തണല്‍വിരികളില്‍ കുളിര്‍കോരിയ
വിയര്‍പ്പുമുത്തുകള്‍
രസബിന്ദുക്കളായി
മരണത്തിന് കാവല്‍നില്‍ക്കുന്നു
ഉപ്പൂറ്റികളില്‍ വേനലവധിപകര്‍ന്ന
കതിര്‍കുറ്റികള്‍
വയല്‍പരപ്പില്‍നിന്ന്
തെമ്മാടിക്കുഴികളിലേക്ക് ചേക്കേറുന്നു
ദേശാടനംകഴിഞ്ഞ്
ഭാണ്ഡമിറക്കുമ്പോള്‍
ഞാന്‍ നട്ടുനനച്ച ചെടികള്‍
ഇലപൊഴിച്ച് തണലകത്തുന്നു
ദാഹംമുറ്റിയ ചുണ്ടുകള്‍
വിണ്ടകന്ന് മൗനമടക്കി
നിശ്വാസംപേറുന്നു
കാല്‍വലിച്ച് ഒരിഴയകലത്തില്‍
കാലം എനിക്കുമുമ്പേ
ചരിത്രമെഴുതുകയാണ്
എന്റെയും
ചോരവാര്‍ന്നുപോകുന്ന
എന്റെ പുരാണങ്ങളുടേയും
എന്റെ തൊടിമുറ്റങ്ങളില്‍
ചാരനിറംപേറിയ കുഞ്ഞുകൂണുകള്‍
കൂനിനില്‍ക്കുന്നു
തണല്‍വിരികളില്‍ കുളിര്‍കോരിയ
വിയര്‍പ്പുമുത്തുകള്‍
രസബിന്ദുക്കളായി
മരണത്തിന് കാവല്‍നില്‍ക്കുന്നു
ഉപ്പൂറ്റികളില്‍ വേനലവധിപകര്‍ന്ന
കതിര്‍കുറ്റികള്‍
വയല്‍പരപ്പില്‍നിന്ന്
തെമ്മാടിക്കുഴികളിലേക്ക് ചേക്കേറുന്നു
ദേശാടനംകഴിഞ്ഞ്
ഭാണ്ഡമിറക്കുമ്പോള്‍
ഞാന്‍ നട്ടുനനച്ച ചെടികള്‍
ഇലപൊഴിച്ച് തണലകത്തുന്നു
ദാഹംമുറ്റിയ ചുണ്ടുകള്‍
വിണ്ടകന്ന് മൗനമടക്കി
നിശ്വാസംപേറുന്നു
കാല്‍വലിച്ച് ഒരിഴയകലത്തില്‍
കാലം എനിക്കുമുമ്പേ
ചരിത്രമെഴുതുകയാണ്
എന്റെയും
ചോരവാര്‍ന്നുപോകുന്ന
എന്റെ പുരാണങ്ങളുടേയും
No comments:
Post a Comment