ബലിയിട്ടുഞാനൊന്നു നിവരട്ടെ സരയുവില്‍
കര്‍മ്മകാണ്ഡങ്ങളെസാക്ഷിനിര്‍ത്തി
നോവിന്‍പകലിലീ പിണ്ഡമര്‍പ്പിച്ചുഞാന്‍
പ്രളയംകടന്നിങ്ങു പോന്നിടട്ടേ
ആഴിപ്പരപ്പിലെ മോഹക്കുടുക്കയില്‍
ചാറിപ്പരന്ന മഴമുകിലേ
നിന്നുടെ സീമന്തരേഖയില്‍ചാലിച്ച
മിന്നല്‍ക്കൊടിപോല്‍ മനസ്സിനുള്ളില്‍
ഓര്‍മ്മകള്‍മിന്നി മറഞ്ഞകന്നീടുന്നു
അമ്മകിനിയിച്ച പാല്‍മധുരം
പൊന്നിന്‍കുടുക്കകള്‍ തന്നമിനാരങ്ങള്‍
കൂട്ടിയതൊക്കെയാക്കനല്‍വിരികള്‍
നോവുകള്‍മാറ്റിയ സ്നേക്കിടക്കയോ
അമ്മതന്‍പൊന്‍മടിച്ചെപ്പുതന്നെ
കണ്ടില്ലനോവുഞാന്‍ അമ്മക്കിടക്കതന്‍
മാറാലചേര്‍ത്തകസവുമുണ്ടില്‍
വാത്സ്യപ്പൂമണച്ചൂരിലവളെന്റെ
കണ്ണുകള്‍കൂട്ടിയടച്ചിടുന്നു
ഇന്നിനിവറ്റുഞാന്‍ ആഴക്കയങ്ങളില്‍
എള്ളിന്‍ നിറംചേര്‍ത്തു നല്കിടുമ്പോള്‍
നനയുമോ പട്ടിളം ചുറ്റിനാല്‍ ഞാന്‍തീര്‍ത്ത
പിണ്ഡങ്ങള്‍ കണ്ണിണത്തുള്ളിയാലെ
ബലിയിട്ടു ഞാനീ പടികയറുമ്പോഴും
കാല്‍വഴുതാതെന്റെയമ്മയൊപ്പം
വിട്ടനിശ്വാസങ്ങളൊക്കെയും എന്നിലായ്
അമ്മപകര്‍ന്നങ്ങുകാത്തിടുമ്പോള്‍
ആല്‍മരത്തണലുപോല്‍ ആമടിത്തട്ടില്‍ഞാന്‍
കുമ്പിട്ടൊരുമുത്തം നല്കിടട്ടേ
കുമ്പിട്ടൊരുമുത്തം നല്കിടട്ടേ...
കര്‍മ്മകാണ്ഡങ്ങളെസാക്ഷിനിര്‍ത്തി
നോവിന്‍പകലിലീ പിണ്ഡമര്‍പ്പിച്ചുഞാന്‍
പ്രളയംകടന്നിങ്ങു പോന്നിടട്ടേ
ആഴിപ്പരപ്പിലെ മോഹക്കുടുക്കയില്‍
ചാറിപ്പരന്ന മഴമുകിലേ
നിന്നുടെ സീമന്തരേഖയില്‍ചാലിച്ച
മിന്നല്‍ക്കൊടിപോല്‍ മനസ്സിനുള്ളില്‍
ഓര്‍മ്മകള്‍മിന്നി മറഞ്ഞകന്നീടുന്നു
അമ്മകിനിയിച്ച പാല്‍മധുരം
പൊന്നിന്‍കുടുക്കകള്‍ തന്നമിനാരങ്ങള്‍
കൂട്ടിയതൊക്കെയാക്കനല്‍വിരികള്‍
നോവുകള്‍മാറ്റിയ സ്നേക്കിടക്കയോ
അമ്മതന്‍പൊന്‍മടിച്ചെപ്പുതന്നെ
കണ്ടില്ലനോവുഞാന്‍ അമ്മക്കിടക്കതന്‍
മാറാലചേര്‍ത്തകസവുമുണ്ടില്‍
വാത്സ്യപ്പൂമണച്ചൂരിലവളെന്റെ
കണ്ണുകള്‍കൂട്ടിയടച്ചിടുന്നു
ഇന്നിനിവറ്റുഞാന്‍ ആഴക്കയങ്ങളില്‍
എള്ളിന്‍ നിറംചേര്‍ത്തു നല്കിടുമ്പോള്‍
നനയുമോ പട്ടിളം ചുറ്റിനാല്‍ ഞാന്‍തീര്‍ത്ത
പിണ്ഡങ്ങള്‍ കണ്ണിണത്തുള്ളിയാലെ
ബലിയിട്ടു ഞാനീ പടികയറുമ്പോഴും
കാല്‍വഴുതാതെന്റെയമ്മയൊപ്പം
വിട്ടനിശ്വാസങ്ങളൊക്കെയും എന്നിലായ്
അമ്മപകര്‍ന്നങ്ങുകാത്തിടുമ്പോള്‍
ആല്‍മരത്തണലുപോല്‍ ആമടിത്തട്ടില്‍ഞാന്‍
കുമ്പിട്ടൊരുമുത്തം നല്കിടട്ടേ
കുമ്പിട്ടൊരുമുത്തം നല്കിടട്ടേ...
അമ്മയെന്ന ഓര്‍മകള്‍ക്ക്
ReplyDeleteമധുരിക്കുന്ന ഒരു സ്നേഹമുണ്ട്
തുടിക്കുന്ന വികാരമുണ്ട്
പറഞ്ഞാലും തീരാത്ത
വിരഹമുണ്ട് ....
നല്ല വരികള്‍ ഗിരീഷ് ...
നല്ല ആശംസകള്‍
@srus..
സന്തോഷം
Delete