മധുരമെന്നനുരാഗം
വിരഹമകലുമനുരാഗം
വിതുമ്പും നീര്‍ച്ചിമിഴു നിന്‍മിഴികള്‍
പറയും പരിഭവം നിന്‍ചിരിയും
ഉടലുനൊന്തൊന്നുപുണരുമോ നിന്‍
ഹൃദയതാളമതിലലിയുവാന്‍
കടന്നുപോകുമീയുഷസിലെ
മൗനമേഘമായണയുവാന്‍
ഇനിവരില്ലയോ പ്രിയതമേ...
തണുവണിഞ്ഞൊരെന്‍ പ്രണയമേ...
വിരഹമകലുമനുരാഗം
വിതുമ്പും നീര്‍ച്ചിമിഴു നിന്‍മിഴികള്‍
പറയും പരിഭവം നിന്‍ചിരിയും
ഉടലുനൊന്തൊന്നുപുണരുമോ നിന്‍
ഹൃദയതാളമതിലലിയുവാന്‍
കടന്നുപോകുമീയുഷസിലെ
മൗനമേഘമായണയുവാന്‍
ഇനിവരില്ലയോ പ്രിയതമേ...
തണുവണിഞ്ഞൊരെന്‍ പ്രണയമേ...
കനവുപൂത്തകുടമുല്ലവല്ലിയില്‍
ശലഭമായൊന്നുപാറുവാന്‍
ഇതളുനീട്ടിയൊരു മഞ്ഞല
കാത്തുവയ്ക്കു നീ വിരഹമേ...
ശലഭമായൊന്നുപാറുവാന്‍
ഇതളുനീട്ടിയൊരു മഞ്ഞല
കാത്തുവയ്ക്കു നീ വിരഹമേ...
മന്ദമാരുത സ്നേഹസുരഭില
ഗന്ധമായൊന്നുമാറിയെ-
ന്നുടലുചേര്‍ന്നൊരു രതിയൊരുക്കി നീ
കനവൊരുക്കെന്‍റെ പ്രണയമേ..
ഗന്ധമായൊന്നുമാറിയെ-
ന്നുടലുചേര്‍ന്നൊരു രതിയൊരുക്കി നീ
കനവൊരുക്കെന്‍റെ പ്രണയമേ..
ജലതരംഗ ധ്വനിപടര്‍ത്തിയെന്‍
സിരകള്‍ചേര്‍ക്കുമാകുളിരല
വിരലുതൊട്ടുനിന്‍ നെറുക ചൂടുമാ
തരളകുങ്കുമസന്ധ്യയില്‍
തരളചുംബന സ്നേഹസ്പര്‍ശമായി
ചേര്‍ത്തടയ്ക്കട്ടെ മിഴികളും.
സിരകള്‍ചേര്‍ക്കുമാകുളിരല
വിരലുതൊട്ടുനിന്‍ നെറുക ചൂടുമാ
തരളകുങ്കുമസന്ധ്യയില്‍
തരളചുംബന സ്നേഹസ്പര്‍ശമായി
ചേര്‍ത്തടയ്ക്കട്ടെ മിഴികളും.
No comments:
Post a Comment