ഒരുകുളിരുപകരുമൊരു പുതിയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ
മൊഴിയഴകിലൊഴുകുമൊരു ചെറിയപുഴ
പുഴവഴിയിലരികിലൊരു ചെറിയമരം
ചെറിയമരപൊത്തിലൊരു കുഞ്ഞുകൂട്
കുളിരലകള്‍തീര്‍ത്തൊരു കുഞ്ഞുനോവ്
നോവിനലയാഴിയൊരു കുഞ്ഞുതേങ്ങല്‍
പുഴയൊഴുക്കുതാണ്ടിയങ്ങൊഴുകി ദൂരെ
മറുമലകള്‍മറുമൊഴികള്‍ത്തേങ്ങലായി
നീര്‍മിഴികള്‍ മധുമണികള്‍ ചേര്‍ത്തുവച്ചു
പുഴയഴകിലലകള്‍തീര്‍ത്തഴകുമായി
മിഴിതുടച്ചഴലുമായ് പോയി കാറ്റും
കരളിലൊരു പുതുമഴക്കാറുമായി
പോയവഴിപിന്നെയും കാറ്റുവന്നു
പീലിയൊരു പൂവനാ താഴ്വരയില്‍
പാടുമൊരുപാട്ടതാ പ്രണയഗീതം
മിഴിവഴുതിവീഴാ പറന്നുകൊള്‍കാ
കുളിരരുവിതാഴെയാ താഴ്വരയില്‍
കൂട്ടിനായ് ചിറകുള്ള കുളിരുനല്കാം
പറപറന്നീവഴി വന്നുകൊള്‍ക
മിഴിയിണകള്‍മൊഴിയുമാ പരിഭവങ്ങള്‍
പ്രണയമണിത്തൂവലായ് പാറിവന്നു
കുളിരൊളികള്‍ ചൊരിയുമാ പുതിയകാറ്റില്‍
നീര്‍മണികള്‍ ചൊരിയുന്നു പുതിയമഴ
ഒരുകുളിരുപകരുമൊരു പുതിയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ
ഒരുകുളിരുപകരുമൊരു പുതിയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ
മൊഴിയഴകിലൊഴുകുമൊരു ചെറിയപുഴ
പുഴവഴിയിലരികിലൊരു ചെറിയമരം
ചെറിയമരപൊത്തിലൊരു കുഞ്ഞുകൂട്
കുളിരലകള്‍തീര്‍ത്തൊരു കുഞ്ഞുനോവ്
നോവിനലയാഴിയൊരു കുഞ്ഞുതേങ്ങല്‍
പുഴയൊഴുക്കുതാണ്ടിയങ്ങൊഴുകി ദൂരെ
മറുമലകള്‍മറുമൊഴികള്‍ത്തേങ്ങലായി
നീര്‍മിഴികള്‍ മധുമണികള്‍ ചേര്‍ത്തുവച്ചു
പുഴയഴകിലലകള്‍തീര്‍ത്തഴകുമായി
മിഴിതുടച്ചഴലുമായ് പോയി കാറ്റും
കരളിലൊരു പുതുമഴക്കാറുമായി
പോയവഴിപിന്നെയും കാറ്റുവന്നു
പീലിയൊരു പൂവനാ താഴ്വരയില്‍
പാടുമൊരുപാട്ടതാ പ്രണയഗീതം
മിഴിവഴുതിവീഴാ പറന്നുകൊള്‍കാ
കുളിരരുവിതാഴെയാ താഴ്വരയില്‍
കൂട്ടിനായ് ചിറകുള്ള കുളിരുനല്കാം
പറപറന്നീവഴി വന്നുകൊള്‍ക
മിഴിയിണകള്‍മൊഴിയുമാ പരിഭവങ്ങള്‍
പ്രണയമണിത്തൂവലായ് പാറിവന്നു
കുളിരൊളികള്‍ ചൊരിയുമാ പുതിയകാറ്റില്‍
നീര്‍മണികള്‍ ചൊരിയുന്നു പുതിയമഴ
ഒരുകുളിരുപകരുമൊരു പുതിയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ
ഒരുകുളിരുപകരുമൊരു പുതിയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ
No comments:
Post a Comment