കണ്ണില്‍ ഭയത്തിന്‍ നിഴലുകള്‍ മീട്ടിയ
നീറും മനസ്സിന്റെ സങ്കടം കണ്ടുഞാന്‍
നോവുകള്‍ മാറാല കെട്ടിയ മുറിയിലായ്
അമ്മ വിതുമ്പിക്കരഞ്ഞതു കേട്ടുഞാന്‍
കണ്ണില്‍ കരടു പതിഞ്ഞതായ് ഭാവിച്ചു
കണ്ണിമ ചിമ്മിത്തുടച്ചു കളഞ്ഞുഞാന്‍
പിന്നിലെ കാതങ്ങള്‍ ജീവിതക്കോണുകള്‍
ചുമ്മാചികഞ്ഞുഞാന്‍ ഓര്‍ത്തുനിന്നീടവേ
ഭ്രാന്തിയാണായമ്മയെന്നു മൊഴിയുന്ന
കുഞ്ഞുങ്ങള്‍ ഗ്രാമത്തിലേറെയാണെങ്കിലും
കതകിന്‍ വിടവിലൂടവളോടുകൊഞ്ചുന്ന
ബാല്യങ്ങളേറെയാണന്നതും കൗതുകം
അമ്മമൊഴിയിലെ താരാട്ടിനീണങ്ങള്‍
ഗ്രാമത്തിന്‍ പൂഞ്ചാല മെല്ലെയൊഴുക്കവേ
മാറത്തൊതുക്കിയ തലപോയ പാവയെ
ചുമ്പിച്ചുറക്കുന്ന കോലത്തെക്കണ്ടുഞാന്‍
നോവും ഹൃദയത്തില്‍ ഞാനെന്റെയമ്മയെ
ഒന്നുതലോടി മടങ്ങിയെത്തീടവേ
ശകാരത്തിലെത്തുമൊരു കുഞ്ഞുമനസ്സിനെ
മുന്നിലായ് കണ്ടുഞാന്‍ ആയമ്മ തന്നിലും
പ്രാണന്‍ പിടയ്ക്കുമാ ചെയ്തികള്‍ കാണുമ്പോള്‍
ഞാനുമവരുടെ കുഞ്ഞായ് പിറക്കുന്നു
ചുറ്റിലും കാണുമാ മായപ്രപഞ്ചത്തില്‍
ഞാനുമീയമ്മയെ മാറോടണയ്ക്കുന്നു
നീറും മനസ്സിന്റെ സങ്കടം കണ്ടുഞാന്‍
നോവുകള്‍ മാറാല കെട്ടിയ മുറിയിലായ്
അമ്മ വിതുമ്പിക്കരഞ്ഞതു കേട്ടുഞാന്‍
കണ്ണില്‍ കരടു പതിഞ്ഞതായ് ഭാവിച്ചു
കണ്ണിമ ചിമ്മിത്തുടച്ചു കളഞ്ഞുഞാന്‍
പിന്നിലെ കാതങ്ങള്‍ ജീവിതക്കോണുകള്‍
ചുമ്മാചികഞ്ഞുഞാന്‍ ഓര്‍ത്തുനിന്നീടവേ
ഭ്രാന്തിയാണായമ്മയെന്നു മൊഴിയുന്ന
കുഞ്ഞുങ്ങള്‍ ഗ്രാമത്തിലേറെയാണെങ്കിലും
കതകിന്‍ വിടവിലൂടവളോടുകൊഞ്ചുന്ന
ബാല്യങ്ങളേറെയാണന്നതും കൗതുകം
അമ്മമൊഴിയിലെ താരാട്ടിനീണങ്ങള്‍
ഗ്രാമത്തിന്‍ പൂഞ്ചാല മെല്ലെയൊഴുക്കവേ
മാറത്തൊതുക്കിയ തലപോയ പാവയെ
ചുമ്പിച്ചുറക്കുന്ന കോലത്തെക്കണ്ടുഞാന്‍
നോവും ഹൃദയത്തില്‍ ഞാനെന്റെയമ്മയെ
ഒന്നുതലോടി മടങ്ങിയെത്തീടവേ
ശകാരത്തിലെത്തുമൊരു കുഞ്ഞുമനസ്സിനെ
മുന്നിലായ് കണ്ടുഞാന്‍ ആയമ്മ തന്നിലും
പ്രാണന്‍ പിടയ്ക്കുമാ ചെയ്തികള്‍ കാണുമ്പോള്‍
ഞാനുമവരുടെ കുഞ്ഞായ് പിറക്കുന്നു
ചുറ്റിലും കാണുമാ മായപ്രപഞ്ചത്തില്‍
ഞാനുമീയമ്മയെ മാറോടണയ്ക്കുന്നു
No comments:
Post a Comment