കനല്‍ക്കാറ്റു പതിഞ്ഞതീരമേ വിശ്രമിക്ക നീ
മഴക്കാറു വാനിലായ് വന്നണഞ്ഞീടുവാന്‍
വരണ്ടചുണ്ടുകള്‍ അമര്‍ത്തിക്കടിച്ചുനിന്‍
വിരഹവേദനയുള്ളില്‍ കടിച്ചമര്‍ത്തീടുക
മുളച്ചയീരില കടുത്തവേരിനാല്‍ നിന്റെ
പുറത്തെപാളിയെ തുളച്ചുതാഴ്‍ന്നീടുമ്പോള്‍
പ്രണയനോവുകള്‍ തകര്‍ത്തമേനിതന്‍
രുധിരബിന്ദുക്കള്‍ അടര്‍ന്നുപോകുമോ
ഗര്‍ഭനാളിയില്‍ പൂത്ത ഹൃദയരേണുക്കള്‍
ചെറിയസ്പന്ദനം നിന്നില്‍ വിടര്‍ത്തിനില്‍ക്കവേ
മനസ്സിനുള്ളിലായ് കടുത്തപാളികള്‍ മെല്ലെ
ഉടച്ചുവാര്‍ക്കുവാന്‍ വെമ്പും ഹൃദയനോവുകള്‍
മഴക്കാറു വാനിലായ് വന്നണഞ്ഞീടുവാന്‍
വരണ്ടചുണ്ടുകള്‍ അമര്‍ത്തിക്കടിച്ചുനിന്‍
വിരഹവേദനയുള്ളില്‍ കടിച്ചമര്‍ത്തീടുക
മുളച്ചയീരില കടുത്തവേരിനാല്‍ നിന്റെ
പുറത്തെപാളിയെ തുളച്ചുതാഴ്‍ന്നീടുമ്പോള്‍
പ്രണയനോവുകള്‍ തകര്‍ത്തമേനിതന്‍
രുധിരബിന്ദുക്കള്‍ അടര്‍ന്നുപോകുമോ
ഗര്‍ഭനാളിയില്‍ പൂത്ത ഹൃദയരേണുക്കള്‍
ചെറിയസ്പന്ദനം നിന്നില്‍ വിടര്‍ത്തിനില്‍ക്കവേ
മനസ്സിനുള്ളിലായ് കടുത്തപാളികള്‍ മെല്ലെ
ഉടച്ചുവാര്‍ക്കുവാന്‍ വെമ്പും ഹൃദയനോവുകള്‍
No comments:
Post a Comment