മധുരം തുളുമ്പുമാ സൗഹൃദചോലയില്‍
അറിയാതെ ഞാനൊന്നു ചേര്‍ന്നു നില്‍ക്കേ
പാഴ്മുളംതണ്ടില്‍ നിന്നുതിരുമാ മധുകണം
അമൃതായ് പൊഴിയുന്നു ഹൃത്തിനുള്ളില്‍
മഴമേഘ നൂലിനാല്‍ ഹൃദയം കവര്‍ന്നൊരു
സൗഹൃദവലയത്തിലിന്നു ഞാനും
പൊയ്മുഖമില്ലാതെ കാതങ്ങള്‍ക്കപ്പുറം
ചേരുന്നു മനസ്സുകള്‍ തമ്മിലൊന്നായ്
നോവുകള്‍ ചാലിച്ച അക്ഷരബിന്ദുക്കള്‍
സ്നേഹം പകുത്തു പകുത്തു നല്കേ
സാന്ത്വനരേണുക്കള്‍ പാറിപ്പറക്കുന്നു
വര്‍ണ്ണ ചിറകാര്‍ന്ന ശലഭംപോലെ
ഇനിയും പകരട്ടെ നറുനിലാ പുഞ്ചിരി
സ്നേഹത്തിന്‍ കടലല തീരമൊന്നില്‍
നുകരട്ടെ ഞാനുമാ മഞ്ഞണി ചിന്തുകള്‍
മനസ്സിന്റെയാഴത്തില്‍ ചേര്‍ത്തുവയ്ക്കാന്‍.
അറിയാതെ ഞാനൊന്നു ചേര്‍ന്നു നില്‍ക്കേ
പാഴ്മുളംതണ്ടില്‍ നിന്നുതിരുമാ മധുകണം
അമൃതായ് പൊഴിയുന്നു ഹൃത്തിനുള്ളില്‍
മഴമേഘ നൂലിനാല്‍ ഹൃദയം കവര്‍ന്നൊരു
സൗഹൃദവലയത്തിലിന്നു ഞാനും
പൊയ്മുഖമില്ലാതെ കാതങ്ങള്‍ക്കപ്പുറം
ചേരുന്നു മനസ്സുകള്‍ തമ്മിലൊന്നായ്
നോവുകള്‍ ചാലിച്ച അക്ഷരബിന്ദുക്കള്‍
സ്നേഹം പകുത്തു പകുത്തു നല്കേ
സാന്ത്വനരേണുക്കള്‍ പാറിപ്പറക്കുന്നു
വര്‍ണ്ണ ചിറകാര്‍ന്ന ശലഭംപോലെ
ഇനിയും പകരട്ടെ നറുനിലാ പുഞ്ചിരി
സ്നേഹത്തിന്‍ കടലല തീരമൊന്നില്‍
നുകരട്ടെ ഞാനുമാ മഞ്ഞണി ചിന്തുകള്‍
മനസ്സിന്റെയാഴത്തില്‍ ചേര്‍ത്തുവയ്ക്കാന്‍.
No comments:
Post a Comment