നൂലുപൊട്ടിച്ചൊരു പട്ടം കണക്കെന്‍റെ
ചിത്തം പറക്കുന്നിതാകാശമേടയില്‍
നോവിന്‍ ശലഭങ്ങള്‍ ഒപ്പം പറക്കുന്നു
ആയുസ്സൊടുങ്ങാത്ത വര്‍ണ്ണച്ചിറകുമായ്
സ്വപ്നങ്ങള്‍ ചാലിച്ച രാവിന്‍ നിറങ്ങളില്‍
നറുനിലാ പെരുമഴ നിഴലുകള്‍ വീഴ്ത്തുന്നു
മഞ്ഞിന്‍ മണികളാ തുമ്പക്കുടങ്ങളില്‍
ശങ്കിച്ചൊരു മുത്തം നല്കി മയങ്ങുന്നു
കാറ്റൊരു ശീല്‍ക്കാര മന്ത്രമായ്ത്തീരുന്നു
ആലില ഞാത്തിന്‍ ഹരിത പുടങ്ങളില്‍
എങ്ങുമെത്താതെന്‍റെ ചിത്തം പറക്കുന്നു
കാലത്തിന്‍ കൈവഴിച്ചില്ല കുരുക്കവേ
എത്ര തുഴഞ്ഞാലും ഒപ്പമെത്താതെന്‍റെ
ദേഹം കിതയ്ക്കുന്നു വാര്‍ദ്ധക്യസന്ധ്യയില്‍
കിട്ടില്ലെനിക്കിനി ബാല്യമൊരിക്കലും
പിന്നിട്ട വഴിയില്‍ തിരിഞ്ഞു നടന്നാലും
ചിത്തമേ നീ നിന്‍റെ വഴികളില്‍ പായുമ്പോള്‍
കണ്ണടച്ചീടുന്നു ഞാനിതാ ഭൂമിയില്‍
എങ്ങുപോമന്നു നീ ശങ്കവിടാതൊരു
പിണ്ഡമായ് ഞാനങ്ങു തുമ്പിലയേറുമ്പോള്‍.
ചിത്തം പറക്കുന്നിതാകാശമേടയില്‍
നോവിന്‍ ശലഭങ്ങള്‍ ഒപ്പം പറക്കുന്നു
ആയുസ്സൊടുങ്ങാത്ത വര്‍ണ്ണച്ചിറകുമായ്
സ്വപ്നങ്ങള്‍ ചാലിച്ച രാവിന്‍ നിറങ്ങളില്‍
നറുനിലാ പെരുമഴ നിഴലുകള്‍ വീഴ്ത്തുന്നു
മഞ്ഞിന്‍ മണികളാ തുമ്പക്കുടങ്ങളില്‍
ശങ്കിച്ചൊരു മുത്തം നല്കി മയങ്ങുന്നു
കാറ്റൊരു ശീല്‍ക്കാര മന്ത്രമായ്ത്തീരുന്നു
ആലില ഞാത്തിന്‍ ഹരിത പുടങ്ങളില്‍
എങ്ങുമെത്താതെന്‍റെ ചിത്തം പറക്കുന്നു
കാലത്തിന്‍ കൈവഴിച്ചില്ല കുരുക്കവേ
എത്ര തുഴഞ്ഞാലും ഒപ്പമെത്താതെന്‍റെ
ദേഹം കിതയ്ക്കുന്നു വാര്‍ദ്ധക്യസന്ധ്യയില്‍
കിട്ടില്ലെനിക്കിനി ബാല്യമൊരിക്കലും
പിന്നിട്ട വഴിയില്‍ തിരിഞ്ഞു നടന്നാലും
ചിത്തമേ നീ നിന്‍റെ വഴികളില്‍ പായുമ്പോള്‍
കണ്ണടച്ചീടുന്നു ഞാനിതാ ഭൂമിയില്‍
എങ്ങുപോമന്നു നീ ശങ്കവിടാതൊരു
പിണ്ഡമായ് ഞാനങ്ങു തുമ്പിലയേറുമ്പോള്‍.
No comments:
Post a Comment