ഇന്നീ കത്തുവിറച്ചെഴുതുമ്പോള്‍
എന്‍മണികുഞ്ഞിന്റെ നെഞ്ചുനോവല്ലേ
ദൈവമേ നീതുണഎന്‍കുഞ്ഞിനെന്നും
കാത്തുവച്ചീടുനീ എന്‍പ്രാണനായി
സ്വപ്നങ്ങള്‍പൂത്തൊരീ കൂരയിലൊട്ടും
പുത്തരിച്ചോറിന്റെ പൂമണമില്ല
കുന്തിച്ചിരുന്നൊരു പായാരംചൊല്ലാന്‍
അച്ഛനുമില്ലവന്‍തെക്കേത്തറയില്‍
നീണ്ടുനിവര്‍ന്നീ കിടക്കത്തലയ്ക്കല്‍
കൂട്ടിനുകൂട്ടരായ് ഗുളികത്തുടങ്ങള്‍
കണ്ണിനുകണ്ണായചില്ലുകൂട്ടങ്ങള്‍
നിന്നെത്തിരയുന്നു സ്വപ്നത്തിലെന്നും
തുമ്പമുളച്ചുപോല്‍ മുറ്റത്തുമേലേ
തുമ്പികള്‍പാറിപ്പറന്നുതുടങ്ങീ
ഓണത്തിനായുള്ളപൂവിളികേട്ടൂ
എന്നെകൊതിപ്പിച്ചാ കുഞ്ഞുങ്ങള്‍ദൂരെ
കുഞ്ഞിളംപല്ലിനാല്‍ നീതീര്‍ത്തനോവ്
ഹൃദയംകുളിര്‍പ്പിച്ച മാറിലെവേവ്.
നിര്‍ത്തുന്നുഞാനീ അക്ഷരത്തെറ്റ്
കണ്ണിണയീറനായിന്നുമെന്നുള്ളില്‍.
എന്‍മണികുഞ്ഞിന്റെ നെഞ്ചുനോവല്ലേ
ദൈവമേ നീതുണഎന്‍കുഞ്ഞിനെന്നും
കാത്തുവച്ചീടുനീ എന്‍പ്രാണനായി
സ്വപ്നങ്ങള്‍പൂത്തൊരീ കൂരയിലൊട്ടും
പുത്തരിച്ചോറിന്റെ പൂമണമില്ല
കുന്തിച്ചിരുന്നൊരു പായാരംചൊല്ലാന്‍
അച്ഛനുമില്ലവന്‍തെക്കേത്തറയില്‍
നീണ്ടുനിവര്‍ന്നീ കിടക്കത്തലയ്ക്കല്‍
കൂട്ടിനുകൂട്ടരായ് ഗുളികത്തുടങ്ങള്‍
കണ്ണിനുകണ്ണായചില്ലുകൂട്ടങ്ങള്‍
നിന്നെത്തിരയുന്നു സ്വപ്നത്തിലെന്നും
തുമ്പമുളച്ചുപോല്‍ മുറ്റത്തുമേലേ
തുമ്പികള്‍പാറിപ്പറന്നുതുടങ്ങീ
ഓണത്തിനായുള്ളപൂവിളികേട്ടൂ
എന്നെകൊതിപ്പിച്ചാ കുഞ്ഞുങ്ങള്‍ദൂരെ
കുഞ്ഞിളംപല്ലിനാല്‍ നീതീര്‍ത്തനോവ്
ഹൃദയംകുളിര്‍പ്പിച്ച മാറിലെവേവ്.
നിര്‍ത്തുന്നുഞാനീ അക്ഷരത്തെറ്റ്
കണ്ണിണയീറനായിന്നുമെന്നുള്ളില്‍.
No comments:
Post a Comment