ഒരുതിര പിന്നെയും ചുംബിച്ചു ചോദിച്ചു
നിന്‍റെ മനസ്സിലിന്നെന്താണു ചിന്തകള്‍
നീ വരൂ മാറിലായ് ഒന്നു നനയുവാന്‍
കണ്ണിണ തൂകുമാ കണ്ണീരു മായുവാന്‍
ഉള്ളിലെ നോവുകള്‍ ചാലിച്ചെടുത്തൊരു
പുഞ്ചിരിപോലവള്‍ എന്നെ നനയ്ക്കുന്നു
മനസ്സിന്‍റെ ഭാരമാ മണല്‍ത്തറപായയില്‍
അടയാളമിട്ടങ്ങു ചുമ്മാനടക്കവേ
കടലമ്മ നീയൊരു കള്ളിയാണെന്നു ഞാന്‍
ചുമ്മാതെ കോറിയിട്ടങ്ങു ചിരിക്കുന്നു
എന്‍റെയഴലിലെ ഇഴകളായ് ഓളങ്ങള്‍
തുള്ളിക്കളിച്ചൊരു പെരുംതിരതീര്‍ക്കവേ
സ്വപ്നമാം മണലിലെ കുഞ്ഞുകൊട്ടാരങ്ങള്‍
അമര്‍ന്നടിഞ്ഞെങ്ങോ മറഞ്ഞുപോയീടുന്നു
മരണമീ പകലിനും അവളുടെ മാറിലോ
നെഞ്ചുപൊള്ളിക്കുമാ സങ്കടം കണ്ടുഞാന്‍
കാണേണ്ടിനിയൊരു സങ്കടത്തുള്ളികള്‍
വാനം പുതപ്പിച്ചു കരിമ്പടച്ചേലകള്‍
ഒന്നു പുണരു നീ തിരകളാം കൈകളില്‍
ആഴത്തിലുള്ളയാ സ്നേഹം നുകരട്ടേ
ഞാന്‍ വന്ന കാല്പാടു മായ്ച്ചു കളഞ്ഞേക്കു
ഇനിയൊരു നോവുമെന്‍ പിന്നാലെ കൂടണ്ട
നിന്‍റെ മനസ്സിലിന്നെന്താണു ചിന്തകള്‍
നീ വരൂ മാറിലായ് ഒന്നു നനയുവാന്‍
കണ്ണിണ തൂകുമാ കണ്ണീരു മായുവാന്‍
ഉള്ളിലെ നോവുകള്‍ ചാലിച്ചെടുത്തൊരു
പുഞ്ചിരിപോലവള്‍ എന്നെ നനയ്ക്കുന്നു
മനസ്സിന്‍റെ ഭാരമാ മണല്‍ത്തറപായയില്‍
അടയാളമിട്ടങ്ങു ചുമ്മാനടക്കവേ
കടലമ്മ നീയൊരു കള്ളിയാണെന്നു ഞാന്‍
ചുമ്മാതെ കോറിയിട്ടങ്ങു ചിരിക്കുന്നു
എന്‍റെയഴലിലെ ഇഴകളായ് ഓളങ്ങള്‍
തുള്ളിക്കളിച്ചൊരു പെരുംതിരതീര്‍ക്കവേ
സ്വപ്നമാം മണലിലെ കുഞ്ഞുകൊട്ടാരങ്ങള്‍
അമര്‍ന്നടിഞ്ഞെങ്ങോ മറഞ്ഞുപോയീടുന്നു
മരണമീ പകലിനും അവളുടെ മാറിലോ
നെഞ്ചുപൊള്ളിക്കുമാ സങ്കടം കണ്ടുഞാന്‍
കാണേണ്ടിനിയൊരു സങ്കടത്തുള്ളികള്‍
വാനം പുതപ്പിച്ചു കരിമ്പടച്ചേലകള്‍
ഒന്നു പുണരു നീ തിരകളാം കൈകളില്‍
ആഴത്തിലുള്ളയാ സ്നേഹം നുകരട്ടേ
ഞാന്‍ വന്ന കാല്പാടു മായ്ച്ചു കളഞ്ഞേക്കു
ഇനിയൊരു നോവുമെന്‍ പിന്നാലെ കൂടണ്ട
നല്ല വരികള്‍ ;; കൊള്ളാം
ReplyDeleteനന്നായി പ്രാസം ചേര്‍ത്തിണക്കിയ കവിത വായിക്കാനും സുഖമുണ്ട്. മുഴച്ചു നില്‍ക്കാത്ത വാക്കുകള്‍ അരികുചെത്തി ചേര്‍ത്തിരിക്കുന്നു.
ReplyDeleteകൂടുതല്‍ വ്യത്യസ്തവും കാമ്പുള്ളതുമായ വിഷയങ്ങള്‍ ശ്രമിക്കൂ..കവി കൂടുതല്‍ ശ്രദ്ധിക്കപ്പെടും.