ചിറകറ്റുപോയൊരു ശലഭമേ നീയെന്‍റെ
വഴിയിലൊരു മോഹമായ് ചാഞ്ഞുറങ്ങേ
സ്നേഹത്തിന്‍ തൂവലില്‍ തുന്നിച്ചൊരീ-
ച്ചിറകുചേര്‍ക്കട്ടെ ഞാന്‍ നിന്‍റെ നോവുടലില്‍
വഴിയിലൊരു മോഹമായ് ചാഞ്ഞുറങ്ങേ
സ്നേഹത്തിന്‍ തൂവലില്‍ തുന്നിച്ചൊരീ-
ച്ചിറകുചേര്‍ക്കട്ടെ ഞാന്‍ നിന്‍റെ നോവുടലില്‍
പീലികളില്ലതില്‍ ചന്തത്തിനായൊരു
മേഘം വരുമ്പോള്‍ വിടര്‍ത്തിവയ്ക്കാന്‍
നോവിന്‍റെ തേനുണ്ണാന്‍ നീവരൂ പൂക്കളില്‍
ഞാന്‍ നിന്‍റെ സ്വപ്നത്തിന്‍ വാടിയാകാം
മേഘം വരുമ്പോള്‍ വിടര്‍ത്തിവയ്ക്കാന്‍
നോവിന്‍റെ തേനുണ്ണാന്‍ നീവരൂ പൂക്കളില്‍
ഞാന്‍ നിന്‍റെ സ്വപ്നത്തിന്‍ വാടിയാകാം
സ്നേഹത്തില്‍ ദൂതുമായ് ആകാശത്താഴ്വര
മഴമേഘ നോവുകള്‍ ചേര്‍ത്തുവയ്ക്കേ
വിങ്ങും മനസ്സിന്‍റെ സങ്കടച്ചാറ്റലായ്
വീണ്ടുമാ മഴയൊന്നു പെയ്തുതോരും
മഴമേഘ നോവുകള്‍ ചേര്‍ത്തുവയ്ക്കേ
വിങ്ങും മനസ്സിന്‍റെ സങ്കടച്ചാറ്റലായ്
വീണ്ടുമാ മഴയൊന്നു പെയ്തുതോരും
No comments:
Post a Comment