പീലികള്‍ നഷ്ടപ്പെട്ടത്
എന്‍റെ കണ്‍പോളകള്‍ക്കാണ്
ഓര്‍മ്മകള്‍ക്കല്ല
എന്‍റെ കണ്‍പോളകള്‍ക്കാണ്
ഓര്‍മ്മകള്‍ക്കല്ല
മണ്ണ് ആദ്യം ചുവന്നതും
പിന്നെ കുങ്കുമമായി കട്ടപിടിച്ചതും
കറുത്ത ചാമ്പലിലിഴചേര്‍ന്ന്
ഒരുമഴയൊഴുക്കില്‍ ഒലിച്ചുപോയതും
എന്‍റെ ഹൃദയത്തില്‍ നിന്നല്ല
പിന്നെ കുങ്കുമമായി കട്ടപിടിച്ചതും
കറുത്ത ചാമ്പലിലിഴചേര്‍ന്ന്
ഒരുമഴയൊഴുക്കില്‍ ഒലിച്ചുപോയതും
എന്‍റെ ഹൃദയത്തില്‍ നിന്നല്ല
കാലം മറന്നുപോകുമ്പോഴും
ഒരിടിമുഴക്കംപോലെ
ഞെട്ടിവിറയ്ക്കുന്നുണ്ടെന്‍റെ ഹൃദയം
ഒരിടിമുഴക്കംപോലെ
ഞെട്ടിവിറയ്ക്കുന്നുണ്ടെന്‍റെ ഹൃദയം
കലാപത്തിലെ തോക്കിന്‍കുഴലുകള്‍
വെടിപ്പുകയൂതി കടന്നുവരാറുണ്ട്
ഞാനറിയാതെന്‍റെ സ്വപ്നത്തില്‍
വെടിപ്പുകയൂതി കടന്നുവരാറുണ്ട്
ഞാനറിയാതെന്‍റെ സ്വപ്നത്തില്‍
മാംസത്തിലെ തീയുരുക്കത്തില്‍
പടര്‍ന്നുപൊന്തുന്ന പുക
മറയ്ക്കുന്നുണ്ടെന്‍റെ കാഴ്ചകളെ
പടര്‍ന്നുപൊന്തുന്ന പുക
മറയ്ക്കുന്നുണ്ടെന്‍റെ കാഴ്ചകളെ
ആകാശവും ഭൂമിയും മറന്നു പോയ
നോവുകളെ ഋതുക്കള്‍
പെയ്തുമറയ്ക്കുന്നുണ്ടെങ്കിലും
ചില്ലുടഞ്ഞ കണ്ണടകളില്‍
ഞാന്‍ തേടുന്നുണ്ട് ചില പകലുകളെ
നോവുകളെ ഋതുക്കള്‍
പെയ്തുമറയ്ക്കുന്നുണ്ടെങ്കിലും
ചില്ലുടഞ്ഞ കണ്ണടകളില്‍
ഞാന്‍ തേടുന്നുണ്ട് ചില പകലുകളെ
No comments:
Post a Comment