Saturday, 16 May 2015

പ്രിയദേ നിനക്കായ്

ഒരു നാളുമിന്നിനി പിരിയുവാനില്ല നിന്‍
ഹൃദയത്തിലേക്കു ഞാന്‍ ചേര്‍ന്നിടട്ടെ
അഴലുകള്‍ മാറുമീ പടിയിറമ്പില്‍ നിന്‍റെ
ചിതകൂട്ടി ഞാനും കരഞ്ഞിടട്ടെ
ഒരു കാറ്റുവന്നെന്‍റെ ചെവിയിലായ് മന്ത്രിക്കും
നീയെന്‍റെ ചാരെ വരുന്നുവെന്ന്
ഇടവിട്ടുപെയ്യുന്ന മഴയിലാ കളമൊഴി
കുളിരുമായ് കാതില്‍ പതിയുമെന്ന്
വില്ലിന്‍ നിറംചേര്‍ത്ത സ്വപ്നങ്ങളായിരം
കണ്ണീര്‍ മഴത്തുള്ളി ചാലുതീര്‍ക്കേ
കുംഭമുട‍ഞ്ഞിട്ടാ കാല്‍ക്കൊലൊരു നീര്‍മഴ
അറിയാതെ പെയ്തു ഞാന്‍ തോര്‍ന്നുപോയി
പൊഴിയുന്ന പൂവിലെ ശലഭമായിന്നു നീ
കനല്‍തൊട്ടു വാനില്‍ പറന്നു പൊന്തൂ
പിന്നാലെ വന്നൊരു കുട്ടിയെ പോലെ ഞാന്‍
നിന്നുടെ ചന്തം കവര്‍ന്നിടട്ടെ
പലവട്ടം വന്നെന്‍റെ ഹൃദയത്തിന്‍ തന്ത്രിയില്‍
നീ ചേര്‍ത്ത പ്രണയത്തിന്‍ മധുരനോവാല്‍
പാടട്ടെ ഞാനൊരു പ്രിയമുള്ള മധുഗാനം
മരണത്തില്‍ നിന്നെയുണര്‍ത്തിവയ്ക്കാന്‍

No comments:

Post a Comment