കാലചക്രത്തിലിരുള്‍മറയ്ക്കുള്ളിലായ്
വിഷുവെത്തിയെന്നെ പുണരുന്നതെന്തിനോ?
മഞ്ഞക്കുടമ്പോലിതളുകള്‍ പൂക്കുമാ
കൊന്നതന്‍ചില്ലയിലുണ്ടൊരു പൂങ്കുയില്‍
വിഷുവെത്തിയെന്നെ പുണരുന്നതെന്തിനോ?
മഞ്ഞക്കുടമ്പോലിതളുകള്‍ പൂക്കുമാ
കൊന്നതന്‍ചില്ലയിലുണ്ടൊരു പൂങ്കുയില്‍
ചെല്ലമായ്ക്കൂകി വിളിക്കില്ലിനിയവള്‍
കൂടുമറന്നു പറന്നുപോം പക്ഷികള്‍
ഓര്‍മ്മകള്‍ താഴും മനസ്സിന്നിടങ്ങളില്‍
കാലംപണിയുന്നൊരേകാന്ത താഴ്വര
കൂടുമറന്നു പറന്നുപോം പക്ഷികള്‍
ഓര്‍മ്മകള്‍ താഴും മനസ്സിന്നിടങ്ങളില്‍
കാലംപണിയുന്നൊരേകാന്ത താഴ്വര
ഞാന്‍നട്ട മുല്ലയിലീയിളംപിച്ചിയില്‍
പൂക്കുന്ന പൂവുപരത്തുന്ന പൂമണം
മെല്ലെപരന്നെന്‍റെ നെഞ്ചകച്ചോട്ടിലായ്
സ്വപ്നം പകര്‍ന്നൊരു താരാട്ടുപാടുന്നു
പൂക്കുന്ന പൂവുപരത്തുന്ന പൂമണം
മെല്ലെപരന്നെന്‍റെ നെഞ്ചകച്ചോട്ടിലായ്
സ്വപ്നം പകര്‍ന്നൊരു താരാട്ടുപാടുന്നു
No comments:
Post a Comment