ആദ്യമമൃതൂട്ടിലെ
അമ്മതന്‍കൊഞ്ചലില്‍
അമ്മ പകര്‍ന്നതീ മലയാളം
ആരും കൊതിക്കുമാ
ആരോമല്‍പൈതലും
ആടിക്കളിച്ചതീ മലയാളം
ഇന്ത്യതന്‍ചോട്ടിലായ്
ഇത്തിരിപോന്നൊരീ
ഇമയഴകോടെയീ മലയാളം
ഈമുകില്‍മാരിയില്‍
ഈറനണിയുന്ന
ഈചെറു പച്ചമലയാളം
ഉഴവുചാലിനിന്നും
ഉയിരിന്റെ നാദങ്ങള്‍
ഉണരുമീ നാടിന്‍മലയാളം
ഊഞ്ഞാല്‍പ്പാട്ടും
ഊഴിക്കഥകളും
ഊറിനിറയും മലയാളം
ഋഷിയാല്‍ ചേര്‍ത്തൊരീ
ഋഷിതന്‍മണ്ണെന്ന്
ഋഷികള്‍ പാടും മലയാളം
എപ്പോഴുമുള്ളിലായ്
എഴുത്തച്ഛന്‍ നല്കിയ
എന്റെയീ സ്വന്തം മലയാളം
ഏടുകള്‍ താണ്ടിയിന്ന്
ഏറെപുരാണങ്ങള്‍
ഏതിലുമിന്നെന്‍ മലയാളം
ഐരാവതത്തിന്റെ
ഐശ്വര്യംപേറുമീ
ഐശ്വര്യദേവമലയാളം
ഒരുപിടിയക്ഷരം
ഒഴുകുമീചോലയില്‍
ഒരുമതന്‍തീര്‍ത്ഥം മലയാളം
ഓണക്കിനാവിലാ
ഓമനത്തുമ്പിയെ
ഓടിപ്പിടിക്കും മലയാളം
ഔചിത്യം പേറുമീ
ഔനത്യഭാഷയെ
ഔചിത്യത്തോടെ നാം ഓര്‍ക്കവേണം
മനസ്സിന്‍തുരുത്തിലായ്
അമൃതായ് പൊഴിയുന്ന
ഭാഷയാണിന്നെന്‍ മലയാളം
അമ്മതന്‍കൊഞ്ചലില്‍
അമ്മ പകര്‍ന്നതീ മലയാളം
ആരും കൊതിക്കുമാ
ആരോമല്‍പൈതലും
ആടിക്കളിച്ചതീ മലയാളം
ഇന്ത്യതന്‍ചോട്ടിലായ്
ഇത്തിരിപോന്നൊരീ
ഇമയഴകോടെയീ മലയാളം
ഈമുകില്‍മാരിയില്‍
ഈറനണിയുന്ന
ഈചെറു പച്ചമലയാളം
ഉഴവുചാലിനിന്നും
ഉയിരിന്റെ നാദങ്ങള്‍
ഉണരുമീ നാടിന്‍മലയാളം
ഊഞ്ഞാല്‍പ്പാട്ടും
ഊഴിക്കഥകളും
ഊറിനിറയും മലയാളം
ഋഷിയാല്‍ ചേര്‍ത്തൊരീ
ഋഷിതന്‍മണ്ണെന്ന്
ഋഷികള്‍ പാടും മലയാളം
എപ്പോഴുമുള്ളിലായ്
എഴുത്തച്ഛന്‍ നല്കിയ
എന്റെയീ സ്വന്തം മലയാളം
ഏടുകള്‍ താണ്ടിയിന്ന്
ഏറെപുരാണങ്ങള്‍
ഏതിലുമിന്നെന്‍ മലയാളം
ഐരാവതത്തിന്റെ
ഐശ്വര്യംപേറുമീ
ഐശ്വര്യദേവമലയാളം
ഒരുപിടിയക്ഷരം
ഒഴുകുമീചോലയില്‍
ഒരുമതന്‍തീര്‍ത്ഥം മലയാളം
ഓണക്കിനാവിലാ
ഓമനത്തുമ്പിയെ
ഓടിപ്പിടിക്കും മലയാളം
ഔചിത്യം പേറുമീ
ഔനത്യഭാഷയെ
ഔചിത്യത്തോടെ നാം ഓര്‍ക്കവേണം
മനസ്സിന്‍തുരുത്തിലായ്
അമൃതായ് പൊഴിയുന്ന
ഭാഷയാണിന്നെന്‍ മലയാളം
No comments:
Post a Comment