ഇന്നിനി കാറ്റുവരികയില്ലേ
എന്നോട് കാഴ്ച പകുക്കയില്ലേ
ഇന്നലെയോരത്ത് വന്നനേരം
ചൊന്നവള്‍ ചന്തത്തിന്‍ പെണ്ണൊരുത്തീ
കൂന്തല്‍ മെടയുന്നോ യാത്രപോകാന്‍
ഇന്നിനിപോകേണ്ട വഴികളെത്ര
തോഴിതന്‍തോളത്ത് കൈപിടിച്ച്
കാലിച്ചെറുമനെ കണ്ടതല്ലെ
ഇന്നവന്‍ തോളത്ത് പെയ്തിറങ്ങാം
കുന്നിന്‍പുറമേറിയുല്ലസിക്കാം
മുമ്പുഞാന്‍ചെന്നതിന്‍ ബാക്കിയായി
മാവുകള്‍ പൂത്തു തുടങ്ങിടുന്നു
തല്ലിക്കൊഴിക്കാതെ പെയ്യവേണം
കാറ്റിനെ മെല്ലെയൊതുക്കിടേണം
അവളോട് മന്ത്രമായ് ചൊല്ലിടേണം
മാമ്പഴമുണ്ണാനായ് വന്നിടുവാന്‍
തെക്കും കരയിലെ പാട്ടുമേളം
ഇന്നങ്ങു ചെന്നൊന്നു ചാറവേണം
പന്തലിന്‍ സുഷിരത്തില്‍ തൂങ്ങവേണം
ദേവിയത്തന്നൊന്നു കൂപ്പവേണം
ഇന്നെനിക്കില്ലിനി നേരമൊട്ടും
ഉണ്ണിക്കിടാങ്ങളെപുല്‍കവേണം
പുത്തനാംകുപ്പായമിട്ടകുട്ട്യോള്‍
സ്കുളിന്‍പടിയ്ക്കലായെത്തുംനേരം
നാളെ വെളുപ്പിനു പെയ്തിറങ്ങാം
വറ്റിവരണ്ട നദിക്കുമേലേ
കുന്നോളം വാരും മണല്‍പ്പരപ്പില്‍
പുഴയായൊഴുകുവാനേറെവേണം
പെയ്യുവാനുള്ളതീതുള്ളിമാത്രം
ഏറുവാനുള്ളതോ നാഴിയേറെ
എങ്കിലും കണ്ണീര്‍ കുടങ്ങളായി
ദാഹമകറ്റുവാന്‍ ചെല്ലവേണം
ഭൂമിഹൃദയത്തിലാഴ്ന്നിറങ്ങാന്‍
എന്നിലെപ്രാണനോകഴിവതില്ല
എന്നെ കരത്തിലായ് ചേര്‍ക്കുവാനും
അമ്മയാം ഭൂമിക്കിന്നാവതില്ല
ഈയാത്രയൊന്നു കഴിഞ്ഞുവെന്നാല്‍
വേനലാം മാരനെ കെട്ടവേണം
പിന്നവന്‍ താളത്തില്‍ തുള്ളവേണം
പേറ്റുനോവെന്നന്നറികയില്ല
എന്നോട് കാഴ്ച പകുക്കയില്ലേ
ഇന്നലെയോരത്ത് വന്നനേരം
ചൊന്നവള്‍ ചന്തത്തിന്‍ പെണ്ണൊരുത്തീ
കൂന്തല്‍ മെടയുന്നോ യാത്രപോകാന്‍
ഇന്നിനിപോകേണ്ട വഴികളെത്ര
തോഴിതന്‍തോളത്ത് കൈപിടിച്ച്
കാലിച്ചെറുമനെ കണ്ടതല്ലെ
ഇന്നവന്‍ തോളത്ത് പെയ്തിറങ്ങാം
കുന്നിന്‍പുറമേറിയുല്ലസിക്കാം
മുമ്പുഞാന്‍ചെന്നതിന്‍ ബാക്കിയായി
മാവുകള്‍ പൂത്തു തുടങ്ങിടുന്നു
തല്ലിക്കൊഴിക്കാതെ പെയ്യവേണം
കാറ്റിനെ മെല്ലെയൊതുക്കിടേണം
അവളോട് മന്ത്രമായ് ചൊല്ലിടേണം
മാമ്പഴമുണ്ണാനായ് വന്നിടുവാന്‍
തെക്കും കരയിലെ പാട്ടുമേളം
ഇന്നങ്ങു ചെന്നൊന്നു ചാറവേണം
പന്തലിന്‍ സുഷിരത്തില്‍ തൂങ്ങവേണം
ദേവിയത്തന്നൊന്നു കൂപ്പവേണം
ഇന്നെനിക്കില്ലിനി നേരമൊട്ടും
ഉണ്ണിക്കിടാങ്ങളെപുല്‍കവേണം
പുത്തനാംകുപ്പായമിട്ടകുട്ട്യോള്‍
സ്കുളിന്‍പടിയ്ക്കലായെത്തുംനേരം
നാളെ വെളുപ്പിനു പെയ്തിറങ്ങാം
വറ്റിവരണ്ട നദിക്കുമേലേ
കുന്നോളം വാരും മണല്‍പ്പരപ്പില്‍
പുഴയായൊഴുകുവാനേറെവേണം
പെയ്യുവാനുള്ളതീതുള്ളിമാത്രം
ഏറുവാനുള്ളതോ നാഴിയേറെ
എങ്കിലും കണ്ണീര്‍ കുടങ്ങളായി
ദാഹമകറ്റുവാന്‍ ചെല്ലവേണം
ഭൂമിഹൃദയത്തിലാഴ്ന്നിറങ്ങാന്‍
എന്നിലെപ്രാണനോകഴിവതില്ല
എന്നെ കരത്തിലായ് ചേര്‍ക്കുവാനും
അമ്മയാം ഭൂമിക്കിന്നാവതില്ല
ഈയാത്രയൊന്നു കഴിഞ്ഞുവെന്നാല്‍
വേനലാം മാരനെ കെട്ടവേണം
പിന്നവന്‍ താളത്തില്‍ തുള്ളവേണം
പേറ്റുനോവെന്നന്നറികയില്ല
നന്നായിട്ടുണ്ട്
ReplyDelete