ഞാനിതാവഞ്ചി ഒരുക്കിനിര്‍ത്തുന്നു
പ്രണയിനിക്കായിതാകാത്തുവയ്ക്കുന്നു
അക്കരെപോകുവാന്‍നേരമെത്തുന്നു
തോണിചരിയാതെ കേറിക്കോപെണ്ണേ
നിന്‍മനക്കാമ്പിലുറയുന്ന സ്വപനം
എന്‍ചിന്തതന്നില്‍തുണയായിരിക്കാന്‍
ഇരുള്‍ച്ചുഴിമാറ്റിത്തുഴയാംനമുക്കിനി
പിന്നിലേക്കൊന്നിനി പായല്ലേകണ്ണേ
വര്‍ണ്ണക്കടലാസില്‍ തീര്‍ത്തൊരീവഞ്ചി
കണ്ണീര്‍പുഴകളും താണ്ടണംമെല്ലേ
ഉറ്റവര്‍ബന്ധുക്കളെല്ലാരുംചൊല്ലും
സങ്കടകാറ്റില്‍ ഉലയല്ലേപെണ്ണേ
നിന്നില്‍തുടിക്കുന്നതേങ്ങലിന്‍ശബ്ദം
പണ്ടേയ്ക്കുപണ്ടേയറിഞ്ഞില്ലേപൊന്നേ
നിന്നെപുണരുന്നകൈകള്‍ക്കുമേലേ
സ്വച്ഛമാംതണല്‍വിരികൂടുനിവര്‍ത്താം
കുഞ്ഞുമനസ്സിന്‍റെ കുസൃതിത്തരങ്ങളില്‍
അമ്മകിനിഞ്ഞൊരാമ്മിഞ്ഞപോലെ
എന്‍മടിച്ചോട്ടിലുറങ്ങിക്കോപെണ്ണേ
ശല്യപ്പെടുത്തില്ലിനിനിന്നെയാരും
കാലങ്ങളേറയായ് പ്രണയിച്ചനിന്നെ
കൂട്ടുവാനീവഞ്ചിയണിയിച്ചൊരുക്കി
സ്നേഹമായെന്‍നെഞ്ചില്‍ചേര്‍ക്കുന്നുകണ്ണേ
നിഴല്‍പോലുമില്ലാതെ ദേഹംകളഞ്ഞ്
വരികനീ നീനിന്‍റെ ദുഃഖംകളഞ്ഞ്
മരണമാം എന്‍റയീ കരങ്ങള്‍പിടിച്ച്
പ്രണയിനിക്കായിതാകാത്തുവയ്ക്കുന്നു
അക്കരെപോകുവാന്‍നേരമെത്തുന്നു
തോണിചരിയാതെ കേറിക്കോപെണ്ണേ
നിന്‍മനക്കാമ്പിലുറയുന്ന സ്വപനം
എന്‍ചിന്തതന്നില്‍തുണയായിരിക്കാന്‍
ഇരുള്‍ച്ചുഴിമാറ്റിത്തുഴയാംനമുക്കിനി
പിന്നിലേക്കൊന്നിനി പായല്ലേകണ്ണേ
വര്‍ണ്ണക്കടലാസില്‍ തീര്‍ത്തൊരീവഞ്ചി
കണ്ണീര്‍പുഴകളും താണ്ടണംമെല്ലേ
ഉറ്റവര്‍ബന്ധുക്കളെല്ലാരുംചൊല്ലും
സങ്കടകാറ്റില്‍ ഉലയല്ലേപെണ്ണേ
നിന്നില്‍തുടിക്കുന്നതേങ്ങലിന്‍ശബ്ദം
പണ്ടേയ്ക്കുപണ്ടേയറിഞ്ഞില്ലേപൊന്നേ
നിന്നെപുണരുന്നകൈകള്‍ക്കുമേലേ
സ്വച്ഛമാംതണല്‍വിരികൂടുനിവര്‍ത്താം
കുഞ്ഞുമനസ്സിന്‍റെ കുസൃതിത്തരങ്ങളില്‍
അമ്മകിനിഞ്ഞൊരാമ്മിഞ്ഞപോലെ
എന്‍മടിച്ചോട്ടിലുറങ്ങിക്കോപെണ്ണേ
ശല്യപ്പെടുത്തില്ലിനിനിന്നെയാരും
കാലങ്ങളേറയായ് പ്രണയിച്ചനിന്നെ
കൂട്ടുവാനീവഞ്ചിയണിയിച്ചൊരുക്കി
സ്നേഹമായെന്‍നെഞ്ചില്‍ചേര്‍ക്കുന്നുകണ്ണേ
നിഴല്‍പോലുമില്ലാതെ ദേഹംകളഞ്ഞ്
വരികനീ നീനിന്‍റെ ദുഃഖംകളഞ്ഞ്
മരണമാം എന്‍റയീ കരങ്ങള്‍പിടിച്ച്
No comments:
Post a Comment