ഇന്നെന്‍റെ കാവിലെ ഉത്സവമ്മല്ലേ
ഞാനുംപുറപ്പെട്ടെന്‍റുണ്ണിയെക്കൂട്ടി
പുള്ളുവന്‍പാട്ടിന്‍റെ മാധുര്യമൂറും
നാഗക്കളത്തിലെ തുള്ളലുകാണാന്‍
മഞ്ഞപ്പൊടിയുമരിപ്പൊടിതന്നെയും
പിന്നെകരിക്കട്ടതീര്‍ത്തകളത്തില്‍
നാഗഫണത്തിന്‍റകോലംവരച്ചതില്‍
കൂമ്പാളകോട്ടി നിരനിരവച്ചു
കമുകിന്‍റെപൂക്കുല നാഗത്താര്‍ചൂടി
പാലില്‍കുളിച്ചങ്ങുറഞ്ഞുരസിക്കാന്‍
ചെണ്ടപ്പുറത്തുള്ള മേളപദത്തില്‍
ആടിത്തുടങ്ങി മനസ്സിന്‍തുടികള്‍
പുള്ളുവപ്പെണ്ണുങ്ങള്‍ പാടിത്തുടങ്ങി
ചുരുളുകള്‍താണ്ടിയാ നാഗകഥയില്‍
കാവിലെപണ്ടുള്ള തുള്ളുവോരെല്ലാം
താഴെക്കുളത്തിലായ് മുങ്ങിക്കുളിക്കും
ഇന്നാതറയിലെ കുളത്തെസ്മരിക്കാന്‍
എല്ലാരും കണ്ണിണകൂട്ടിയടയ്ക്കും
പ്രകൃതിവരച്ചിട്ട കാടിന്‍റെകോലം
മൂന്നാലുവൃഷത്തില്‍ മാത്രമൊതുങ്ങി
താഴെത്തൊടിയുമാ പാടവുമെല്ലാം
പുഴയോരമേറുന്ന സൗധങ്ങളായി
പണ്ടെന്‍റെയോര്‍മയിലെത്തുന്ന കാട്ടില്‍
പച്ചതുരുത്തിന്‍റെ പന്തലുകാണാം
പക്ഷികള്‍ പലതരം കുഞ്ഞുമൃഗങ്ങള്‍
വള്ളികള്‍തൂങ്ങുന്ന കാട്ടുമരങ്ങള്‍
വേങ്ങയും കുളമാവും ചൂരല്‍പനയും
മഞ്ചാടി കുന്നിയും എറെ ഫലങ്ങള്‍
നാഗങ്ങളിഴയുന്ന മാളങ്ങള്‍തോറും
സര്‍പ്പപ്പുരയെന്ന കെട്ടുകഥകള്‍
എണ്ണയും കര്‍പ്പൂരമഞ്ഞള്‍പ്പൊടിയും
സാമ്പ്രാണിചേര്‍ത്തുള്ള ഗന്ധംനിറച്ച്
നാഗത്തറയിലായ് വിളക്കുതെളിക്കാന്‍
മുത്തശ്ശിക്കൊപ്പം വരുന്നുണ്ടുഞാനും
മേലേ മരത്തിന്‍റെ ചില്ലകള്‍തോറും
തൂങ്ങിച്ചിലക്കുന്നു വവ്വാലിന്‍കൂട്ടം
ചേക്കേറിയെത്തുന്ന പക്ഷികള്‍ക്കെല്ലാം
ഏറെപ്പറയേണം എന്നോടുകൊഞ്ചല്‍
എന്നുടെ കണ്ണിലെ കൃഷ്ണമണികള്‍
തേടി മരത്തിന്‍റെ ചില്ലയ്ക്കുമേളില്‍
കുന്നിക്കുരുവിന്‍റെ സൗന്ദര്യംപേറും
കതിരവന്‍ മുത്തിചുവപ്പിച്ച സന്ധ്യ
മൂക്കില്‍തുളച്ചൊരാ നൂറിന്‍റെഗന്ധം
എന്നെയുണര്‍ത്തിയാ കോലത്തിനോളം
നാഗത്താരിപ്പോഴും പാര്‍ക്കുവതുണ്ടോ
ഉണ്ണിചോദിച്ചെന്‍റെ കൈയ്യിലായ്തൂങ്ങി
എന്തെന്നറിയാതെ ഉണ്ണിയെനോക്കി
നാഗത്തറയിലായ് കൈകൂപ്പിഞാനും
ഞാനുംപുറപ്പെട്ടെന്‍റുണ്ണിയെക്കൂട്ടി
പുള്ളുവന്‍പാട്ടിന്‍റെ മാധുര്യമൂറും
നാഗക്കളത്തിലെ തുള്ളലുകാണാന്‍
മഞ്ഞപ്പൊടിയുമരിപ്പൊടിതന്നെയും
പിന്നെകരിക്കട്ടതീര്‍ത്തകളത്തില്‍
നാഗഫണത്തിന്‍റകോലംവരച്ചതില്‍
കൂമ്പാളകോട്ടി നിരനിരവച്ചു
കമുകിന്‍റെപൂക്കുല നാഗത്താര്‍ചൂടി
പാലില്‍കുളിച്ചങ്ങുറഞ്ഞുരസിക്കാന്‍
ചെണ്ടപ്പുറത്തുള്ള മേളപദത്തില്‍
ആടിത്തുടങ്ങി മനസ്സിന്‍തുടികള്‍
പുള്ളുവപ്പെണ്ണുങ്ങള്‍ പാടിത്തുടങ്ങി
ചുരുളുകള്‍താണ്ടിയാ നാഗകഥയില്‍
കാവിലെപണ്ടുള്ള തുള്ളുവോരെല്ലാം
താഴെക്കുളത്തിലായ് മുങ്ങിക്കുളിക്കും
ഇന്നാതറയിലെ കുളത്തെസ്മരിക്കാന്‍
എല്ലാരും കണ്ണിണകൂട്ടിയടയ്ക്കും
പ്രകൃതിവരച്ചിട്ട കാടിന്‍റെകോലം
മൂന്നാലുവൃഷത്തില്‍ മാത്രമൊതുങ്ങി
താഴെത്തൊടിയുമാ പാടവുമെല്ലാം
പുഴയോരമേറുന്ന സൗധങ്ങളായി
പണ്ടെന്‍റെയോര്‍മയിലെത്തുന്ന കാട്ടില്‍
പച്ചതുരുത്തിന്‍റെ പന്തലുകാണാം
പക്ഷികള്‍ പലതരം കുഞ്ഞുമൃഗങ്ങള്‍
വള്ളികള്‍തൂങ്ങുന്ന കാട്ടുമരങ്ങള്‍
വേങ്ങയും കുളമാവും ചൂരല്‍പനയും
മഞ്ചാടി കുന്നിയും എറെ ഫലങ്ങള്‍
നാഗങ്ങളിഴയുന്ന മാളങ്ങള്‍തോറും
സര്‍പ്പപ്പുരയെന്ന കെട്ടുകഥകള്‍
എണ്ണയും കര്‍പ്പൂരമഞ്ഞള്‍പ്പൊടിയും
സാമ്പ്രാണിചേര്‍ത്തുള്ള ഗന്ധംനിറച്ച്
നാഗത്തറയിലായ് വിളക്കുതെളിക്കാന്‍
മുത്തശ്ശിക്കൊപ്പം വരുന്നുണ്ടുഞാനും
മേലേ മരത്തിന്‍റെ ചില്ലകള്‍തോറും
തൂങ്ങിച്ചിലക്കുന്നു വവ്വാലിന്‍കൂട്ടം
ചേക്കേറിയെത്തുന്ന പക്ഷികള്‍ക്കെല്ലാം
ഏറെപ്പറയേണം എന്നോടുകൊഞ്ചല്‍
എന്നുടെ കണ്ണിലെ കൃഷ്ണമണികള്‍
തേടി മരത്തിന്‍റെ ചില്ലയ്ക്കുമേളില്‍
കുന്നിക്കുരുവിന്‍റെ സൗന്ദര്യംപേറും
കതിരവന്‍ മുത്തിചുവപ്പിച്ച സന്ധ്യ
മൂക്കില്‍തുളച്ചൊരാ നൂറിന്‍റെഗന്ധം
എന്നെയുണര്‍ത്തിയാ കോലത്തിനോളം
നാഗത്താരിപ്പോഴും പാര്‍ക്കുവതുണ്ടോ
ഉണ്ണിചോദിച്ചെന്‍റെ കൈയ്യിലായ്തൂങ്ങി
എന്തെന്നറിയാതെ ഉണ്ണിയെനോക്കി
നാഗത്തറയിലായ് കൈകൂപ്പിഞാനും
No comments:
Post a Comment