മാറാപ്പുപിന്നിലായ് തൂക്കിവലിച്ചവന്‍
വേതാളമെന്നപോല്‍ പാഞ്ഞുപോയി
കണ്‍കളില്‍ രൗദ്രഭാവത്തിന്‍ നിഴലുകള്‍
മിന്നിച്ചവന്‍പിന്നെയലറിയോടി
പെട്ടെന്നു നിന്നവന്‍ അഹ്ലാദമൊടൊത്ത്
അട്ടഹാസത്തിന്‍റെ കെട്ടഴിക്കേ
കണ്‍കളില്‍ മിന്നുമാ സ്നേഹവിരുന്നിന്നെ
കാണാതിരിക്കാനായ്‍യൊക്കുകില്ല
സമയത്തെതോല്‍പ്പിക്കാന്‍തിക്കിതിരക്കുന്ന
നിങ്ങള്‍ക്കുമീഭാവം തന്നെയല്ലേ
ആകാശമേടയില്‍ അവനെന്നപോലൊരു
മിന്നല്‍പിണരൊന്നുവന്നുപോകെ
ആഹ്ലാദമോടവന്‍ മാനത്തുനോക്കീട്ട്
കൊഞ്ഞണംകുത്തിരസിച്ചുപിന്നെ
കുട്ടികള്‍ മഴയെപുണരുന്നമാതിരി
തുള്ളികള്‍കൊണ്ടവന്‍ നൃത്തംവച്ചു
അവനെലയിപ്പിക്കും തുള്ളികള്‍ക്കുള്ളത്ര
സന്തോഷം ഞാനെങ്ങും കണ്ടതില്ല
മഴതോന്നുമാനംവെളുപ്പിച്ചതവനുള്ളില്‍
ഇരുളിന്‍ നിറങ്ങള്‍ നിറഞ്ഞപോലെ
നീണ്ട മുടികള്‍വലിച്ചുപറിച്ചവന്‍
എല്ലിച്ചയൗവ്വനം തച്ചുടയ്ക്കേ
റോഡിന്‍റെ വക്കത്തൊരിത്തിരിവെള്ളം
കണ്ണുനീര്‍പോലങ്ങു കെട്ടിനിന്നു
കുമ്പിളില്‍ കൊരിയെടുത്തവന്‍വെള്ളത്തെ
വായിലേക്കാര്‍ത്തിയോടിറ്റിച്ചപ്പോള്‍
നിര്‍വ്വികാരത്തിന്‍റെ ഭാവങ്ങള്‍പേറിയാ
ദൈവങ്ങള്‍ തന്നെയും കണ്ണടച്ചു
ഇന്നുമാഭ്രാന്തിന്‍റെ പരിചയഭാവങ്ങള്‍
എന്നിലും നിന്നിലും പാര്‍ത്തിരിപ്പൂ
തീപോലെയൗവ്വനം കത്തുന്നനേരത്തും
മനസ്സില്‍ തുടിപ്പുകള്‍ വന്നുപോകാം
ഞാണില്‍കളിക്കുമീ മനസ്സിന്‍റെയോളങ്ങള്‍
തെറ്റിയാല്‍ ഞാനുമീഭ്രാന്തന്‍തന്നെ
വേതാളമെന്നപോല്‍ പാഞ്ഞുപോയി
കണ്‍കളില്‍ രൗദ്രഭാവത്തിന്‍ നിഴലുകള്‍
മിന്നിച്ചവന്‍പിന്നെയലറിയോടി
പെട്ടെന്നു നിന്നവന്‍ അഹ്ലാദമൊടൊത്ത്
അട്ടഹാസത്തിന്‍റെ കെട്ടഴിക്കേ
കണ്‍കളില്‍ മിന്നുമാ സ്നേഹവിരുന്നിന്നെ
കാണാതിരിക്കാനായ്‍യൊക്കുകില്ല
സമയത്തെതോല്‍പ്പിക്കാന്‍തിക്കിതിരക്കുന്ന
നിങ്ങള്‍ക്കുമീഭാവം തന്നെയല്ലേ
ആകാശമേടയില്‍ അവനെന്നപോലൊരു
മിന്നല്‍പിണരൊന്നുവന്നുപോകെ
ആഹ്ലാദമോടവന്‍ മാനത്തുനോക്കീട്ട്
കൊഞ്ഞണംകുത്തിരസിച്ചുപിന്നെ
കുട്ടികള്‍ മഴയെപുണരുന്നമാതിരി
തുള്ളികള്‍കൊണ്ടവന്‍ നൃത്തംവച്ചു
അവനെലയിപ്പിക്കും തുള്ളികള്‍ക്കുള്ളത്ര
സന്തോഷം ഞാനെങ്ങും കണ്ടതില്ല
മഴതോന്നുമാനംവെളുപ്പിച്ചതവനുള്ളില്‍
ഇരുളിന്‍ നിറങ്ങള്‍ നിറഞ്ഞപോലെ
നീണ്ട മുടികള്‍വലിച്ചുപറിച്ചവന്‍
എല്ലിച്ചയൗവ്വനം തച്ചുടയ്ക്കേ
റോഡിന്‍റെ വക്കത്തൊരിത്തിരിവെള്ളം
കണ്ണുനീര്‍പോലങ്ങു കെട്ടിനിന്നു
കുമ്പിളില്‍ കൊരിയെടുത്തവന്‍വെള്ളത്തെ
വായിലേക്കാര്‍ത്തിയോടിറ്റിച്ചപ്പോള്‍
നിര്‍വ്വികാരത്തിന്‍റെ ഭാവങ്ങള്‍പേറിയാ
ദൈവങ്ങള്‍ തന്നെയും കണ്ണടച്ചു
ഇന്നുമാഭ്രാന്തിന്‍റെ പരിചയഭാവങ്ങള്‍
എന്നിലും നിന്നിലും പാര്‍ത്തിരിപ്പൂ
തീപോലെയൗവ്വനം കത്തുന്നനേരത്തും
മനസ്സില്‍ തുടിപ്പുകള്‍ വന്നുപോകാം
ഞാണില്‍കളിക്കുമീ മനസ്സിന്‍റെയോളങ്ങള്‍
തെറ്റിയാല്‍ ഞാനുമീഭ്രാന്തന്‍തന്നെ
No comments:
Post a Comment