ചിതല്‍തിന്നു തുടങ്ങിയ
മച്ചിന്‍റെ താഴെ
ഒരു വിരഹിണിയെപ്പോലെ
അവള്‍ കാത്തിരുന്നു
എന്‍റെ ശ്വാസഗതികള്‍ നോക്കി
സ്പന്ദനത്തിന്‍റെ
ഏറ്റക്കുറച്ചിലുകള്‍
എണ്ണിതിട്ടപ്പെടുത്തുവാന്‍
അവള്‍ക്കുമാത്രമാണ്
കഴിഞ്ഞിരുന്നത്.
അവളുടെ സൗന്ദര്യം
പലപ്പോഴും
എന്‍റെ ഹൃദയത്തെ
തേടിപ്പിടിച്ചിരുന്നു
വഴിയറിയാതെ
നിസ്സഹായനായപ്പോള്‍
പലപ്പോഴും അവളെന്‍റെ
കൈത്തണ്ടയില്‍
കടന്നുപിടിച്ചിട്ടുണ്ട്
മനസ്സടരാതെ
അവളില്‍നിന്നും
പിന്‍വലിയുമ്പോള്‍
പ്രണയനൊമ്പരത്തോടെ
അവളെന്നെ
നോക്കിനില്‍ക്കുമായിരുന്നു
ഇനിയൊരു കൈവിടല്‍
അവള്‍ക്കു സഹിക്കാനാവില്ല
ഈ കാത്തിരിപ്പ്
അതിനുവേണ്ടിയാണ്
മരുന്നും, മന്ത്രങ്ങളും
അവര്‍ക്കകലെയാണ്
ഞാനെന്ന് തിരിച്ചറിയുന്ന
ഈ ദിവസം
അവളുടെ കൈപിടിച്ച്
നടന്നുനീങ്ങാന്‍
ഞാനും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു
ഇനിയൊരു പിന്‍വിളിക്കും
ഞാന്‍ ചെവിയോര്‍ക്കുന്നില്ല
ആമാറിലേക്ക് മാത്രം
നിശ്വാസമില്ലാതെ
ഞാനൊന്ന് മയങ്ങിക്കോട്ടെ
മച്ചിന്‍റെ താഴെ
ഒരു വിരഹിണിയെപ്പോലെ
അവള്‍ കാത്തിരുന്നു
എന്‍റെ ശ്വാസഗതികള്‍ നോക്കി
സ്പന്ദനത്തിന്‍റെ
ഏറ്റക്കുറച്ചിലുകള്‍
എണ്ണിതിട്ടപ്പെടുത്തുവാന്‍
അവള്‍ക്കുമാത്രമാണ്
കഴിഞ്ഞിരുന്നത്.
അവളുടെ സൗന്ദര്യം
പലപ്പോഴും
എന്‍റെ ഹൃദയത്തെ
തേടിപ്പിടിച്ചിരുന്നു
വഴിയറിയാതെ
നിസ്സഹായനായപ്പോള്‍
പലപ്പോഴും അവളെന്‍റെ
കൈത്തണ്ടയില്‍
കടന്നുപിടിച്ചിട്ടുണ്ട്
മനസ്സടരാതെ
അവളില്‍നിന്നും
പിന്‍വലിയുമ്പോള്‍
പ്രണയനൊമ്പരത്തോടെ
അവളെന്നെ
നോക്കിനില്‍ക്കുമായിരുന്നു
ഇനിയൊരു കൈവിടല്‍
അവള്‍ക്കു സഹിക്കാനാവില്ല
ഈ കാത്തിരിപ്പ്
അതിനുവേണ്ടിയാണ്
മരുന്നും, മന്ത്രങ്ങളും
അവര്‍ക്കകലെയാണ്
ഞാനെന്ന് തിരിച്ചറിയുന്ന
ഈ ദിവസം
അവളുടെ കൈപിടിച്ച്
നടന്നുനീങ്ങാന്‍
ഞാനും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു
ഇനിയൊരു പിന്‍വിളിക്കും
ഞാന്‍ ചെവിയോര്‍ക്കുന്നില്ല
ആമാറിലേക്ക് മാത്രം
നിശ്വാസമില്ലാതെ
ഞാനൊന്ന് മയങ്ങിക്കോട്ടെ
No comments:
Post a Comment