കേട്ടുപഠിച്ച പഴങ്കഥയ്ക്കുത്തരം
മാവേലിവാണൊരു നല്ലകാലം
മൂന്നടിമണ്ണിന്‍ കടങ്ങളെതീര്‍ക്കുവാന്‍
സുതലത്തിലായങ്ങുപോയരാജന്‍
വിപ്രനാംവിഷ്ണുവിന്‍ കാലടിയിങ്കലാ
ശിരസ്സുകുനിച്ചൊരാ പുണ്യഭൂവന്‍
ഈയുത്തരങ്ങളില്‍മിന്നുംമനസ്സിലായ്
ദേവാസുരത്തിന്‍റെ വൈരമേറേ
കശ്യപമഹര്‍ഷീടെ പത്നിമാരല്ലയോ
ദീതി അദിതിയുമെന്നുപേരില്‍
അവരുടെമക്കളായ് വന്നുഭവിച്ചവര്‍
അസുരദേവരാം രണ്ടുകൂട്ടര്‍
അസുരരാജനാം മാവേലിതന്നുടെ
കീര്‍ത്തിയാല്‍ രാജ്യങ്ങള്‍ വന്നടുക്കേ
സ്വര്‍ഗ്ഗത്തില്‍നിന്നുമാ ദേവഗണങ്ങളും
ഭ്രഷ്ടരായ് തീര്‍ന്നല്ലോ തന്നിടത്തില്‍
ബ്രഹ്മസഭയിലാ ദുരിതങ്ങള്‍ചേരവേ
പാടിപ്പുകഴ്ത്തുന്നു ശ്രീഹരിയെ
തത്വമഹിമയില്‍ ചൊല്ലിയകീര്‍ത്തനം
പ്രത്യക്ഷമാക്കിയാ ശ്രീഹരിയെ
ഏല്ലാമറിയുന്ന തത്വത്തിന്‍ പൊരുളുകള്‍
ദേവര്‍തന്‍ കാതിലായി ചൊല്ലിവച്ചു
ദുരിതകാലത്തിലാ ബലിയെജയിക്കുവാന്‍
സന്ധിയില്‍ചേരണം നമ്മളെല്ലാം
അമൃതുലഭിപ്പാനായ് പാലാഴിതന്നെയീ
കടയണം മന്ദരരപര്‍വ്വതത്താല്‍
വാസുകിരാജനെ കയറായങ്ങേറ്റീട്ട്
അസുരരോടൊപ്പം കടഞ്ഞിടണം
മഥനത്താല്‍കിട്ടുമാ വസ്തുക്കളൊന്നുമേ
ലോഭവുംക്രോധവും തീര്‍ത്തിടല്ലേ
ഒടുവിലായ്കിട്ടുന്ന അമൃതത്തെപൂകുവാന്‍
ഏറെക്ഷമിക്കണം നിങ്ങളപ്പോള്‍
മദനംതുടങ്ങിയാ നേരത്തിലായ്തന്നെ
ഹാലഹലമിങ്ങുവന്നണഞ്ഞു
കൈക്കുമ്പിള്‍നീട്ടിയാ വിഷംഭുജിച്ചിട്ട്
ലോകത്തെ രക്ഷിച്ചു ശൈലേശനും
പിന്നെലഭിച്ചവയൊന്നൊന്നായി പങ്കിട്ടു
ഋഷികള്‍ അസുര ദേവകളും
മദ്യവും പെണ്ണുമായ് ഏറെവിഭവങ്ങള്‍
കടഞ്ഞെടുത്തന്നവര്‍ കൂട്ടിവയ്ക്കേ
ധന്വന്തരിയില്‍ വിടരും കുസുമമായ്
അമൃതാകും കുംഭമൊന്നുടലെടുക്കേ
അപഹരിച്ചപ്പോഴെ അസുരഗണങ്ങളാ
കുംഭത്തെ തങ്ങള്‍ക്കായ്മനസ്സിനുള്ളില്‍
പെട്ടെന്നുവിഷ്ണുവാസ്ത്രീരൂപം കൈകൊണ്ട്
തട്ടിപ്പറിച്ചതു ദേവകള്‍ക്കായ്
അമതുഭൂജിപ്പവര്‍ ജരകളൊഴിഞ്ഞിട്ട്
യൗവനരൂപരായ് മണ്ടിനില്‍ക്കേ
മായയകള്‍തീര്‍ത്തൊരാ അസുരഗണങ്ങളും
യുദ്ധത്തിന്‍ പോര്‍വിളി ചേര്‍ത്തുവയ്ക്കേ
യുദ്ധത്തിനുള്ളിലാ വിഷ്ണുവുമെത്തിയീ
ദേവര്‍ക്കു പിന്തുണ നല്കിയേറെ
ചക്രായുധത്തിനാല്‍ ക്ഷീണതനാക്കിയാ
മാവേലിമന്നനെ യുദ്ധഭൂവില്‍
മൃതസഞ്ജീവനിവിദ്യയാല്‍ പിന്നങ്ങു
രക്ഷിച്ചുമന്നനെ ശുക്രര്‍ഷിയും
വര്‍ദ്ധിച്ച ശക്തിയാല്‍ സ്വര്‍ഗ്ഗത്തെതന്നെയും
തോല്‍പിച്ചുമാവേലിരാജനായി
മൂന്നുലോകങ്ങളും കാല്‍ക്കലായ് ചേര്‍ത്തിട്ടു
മാവേലി നാടങ്ങുവാണകാലം
അശ്വമേധത്തിന്‍റെ ദാനത്തിലന്ത്യമായ്
വിപ്രനാം വേഷത്തില്‍വിഷ്ണുവെത്തി
ദാനത്തില്‍നേടിയാ മൂന്നുലോകങ്ങളും
മാവേലിചേര്‍ത്തൊരഹന്തയേയും
ഇന്ദ്രിയമോഹങ്ങളെല്ലാം ജയിച്ചവന്‍
അറിയുന്നു താനെന്ന ബ്രഹ്മരൂപം
നമ്മളുമീവോണ ശീലുകള്‍പാടുമ്പോള്‍
അറിയുക നമ്മള്‍തന്‍ നന്മകളെ
തിന്മനിറഞ്ഞൊരീ അര്‍ത്ഥത്തെപൂകുവാന്‍
എന്തിനുനാമിന്നലഞ്ഞിടുന്നു
സത്യംജയിപ്പതിനുള്ളില്‍ നിറയ്ക്കണം
വെണ്‍മയാം ഉണ്മതന്‍ പൂക്കളങ്ങള്‍
മാവേലിവാണൊരു നല്ലകാലം
മൂന്നടിമണ്ണിന്‍ കടങ്ങളെതീര്‍ക്കുവാന്‍
സുതലത്തിലായങ്ങുപോയരാജന്‍
വിപ്രനാംവിഷ്ണുവിന്‍ കാലടിയിങ്കലാ
ശിരസ്സുകുനിച്ചൊരാ പുണ്യഭൂവന്‍
ഈയുത്തരങ്ങളില്‍മിന്നുംമനസ്സിലായ്
ദേവാസുരത്തിന്‍റെ വൈരമേറേ
കശ്യപമഹര്‍ഷീടെ പത്നിമാരല്ലയോ
ദീതി അദിതിയുമെന്നുപേരില്‍
അവരുടെമക്കളായ് വന്നുഭവിച്ചവര്‍
അസുരദേവരാം രണ്ടുകൂട്ടര്‍
അസുരരാജനാം മാവേലിതന്നുടെ
കീര്‍ത്തിയാല്‍ രാജ്യങ്ങള്‍ വന്നടുക്കേ
സ്വര്‍ഗ്ഗത്തില്‍നിന്നുമാ ദേവഗണങ്ങളും
ഭ്രഷ്ടരായ് തീര്‍ന്നല്ലോ തന്നിടത്തില്‍
ബ്രഹ്മസഭയിലാ ദുരിതങ്ങള്‍ചേരവേ
പാടിപ്പുകഴ്ത്തുന്നു ശ്രീഹരിയെ
തത്വമഹിമയില്‍ ചൊല്ലിയകീര്‍ത്തനം
പ്രത്യക്ഷമാക്കിയാ ശ്രീഹരിയെ
ഏല്ലാമറിയുന്ന തത്വത്തിന്‍ പൊരുളുകള്‍
ദേവര്‍തന്‍ കാതിലായി ചൊല്ലിവച്ചു
ദുരിതകാലത്തിലാ ബലിയെജയിക്കുവാന്‍
സന്ധിയില്‍ചേരണം നമ്മളെല്ലാം
അമൃതുലഭിപ്പാനായ് പാലാഴിതന്നെയീ
കടയണം മന്ദരരപര്‍വ്വതത്താല്‍
വാസുകിരാജനെ കയറായങ്ങേറ്റീട്ട്
അസുരരോടൊപ്പം കടഞ്ഞിടണം
മഥനത്താല്‍കിട്ടുമാ വസ്തുക്കളൊന്നുമേ
ലോഭവുംക്രോധവും തീര്‍ത്തിടല്ലേ
ഒടുവിലായ്കിട്ടുന്ന അമൃതത്തെപൂകുവാന്‍
ഏറെക്ഷമിക്കണം നിങ്ങളപ്പോള്‍
മദനംതുടങ്ങിയാ നേരത്തിലായ്തന്നെ
ഹാലഹലമിങ്ങുവന്നണഞ്ഞു
കൈക്കുമ്പിള്‍നീട്ടിയാ വിഷംഭുജിച്ചിട്ട്
ലോകത്തെ രക്ഷിച്ചു ശൈലേശനും
പിന്നെലഭിച്ചവയൊന്നൊന്നായി പങ്കിട്ടു
ഋഷികള്‍ അസുര ദേവകളും
മദ്യവും പെണ്ണുമായ് ഏറെവിഭവങ്ങള്‍
കടഞ്ഞെടുത്തന്നവര്‍ കൂട്ടിവയ്ക്കേ
ധന്വന്തരിയില്‍ വിടരും കുസുമമായ്
അമൃതാകും കുംഭമൊന്നുടലെടുക്കേ
അപഹരിച്ചപ്പോഴെ അസുരഗണങ്ങളാ
കുംഭത്തെ തങ്ങള്‍ക്കായ്മനസ്സിനുള്ളില്‍
പെട്ടെന്നുവിഷ്ണുവാസ്ത്രീരൂപം കൈകൊണ്ട്
തട്ടിപ്പറിച്ചതു ദേവകള്‍ക്കായ്
അമതുഭൂജിപ്പവര്‍ ജരകളൊഴിഞ്ഞിട്ട്
യൗവനരൂപരായ് മണ്ടിനില്‍ക്കേ
മായയകള്‍തീര്‍ത്തൊരാ അസുരഗണങ്ങളും
യുദ്ധത്തിന്‍ പോര്‍വിളി ചേര്‍ത്തുവയ്ക്കേ
യുദ്ധത്തിനുള്ളിലാ വിഷ്ണുവുമെത്തിയീ
ദേവര്‍ക്കു പിന്തുണ നല്കിയേറെ
ചക്രായുധത്തിനാല്‍ ക്ഷീണതനാക്കിയാ
മാവേലിമന്നനെ യുദ്ധഭൂവില്‍
മൃതസഞ്ജീവനിവിദ്യയാല്‍ പിന്നങ്ങു
രക്ഷിച്ചുമന്നനെ ശുക്രര്‍ഷിയും
വര്‍ദ്ധിച്ച ശക്തിയാല്‍ സ്വര്‍ഗ്ഗത്തെതന്നെയും
തോല്‍പിച്ചുമാവേലിരാജനായി
മൂന്നുലോകങ്ങളും കാല്‍ക്കലായ് ചേര്‍ത്തിട്ടു
മാവേലി നാടങ്ങുവാണകാലം
അശ്വമേധത്തിന്‍റെ ദാനത്തിലന്ത്യമായ്
വിപ്രനാം വേഷത്തില്‍വിഷ്ണുവെത്തി
ദാനത്തില്‍നേടിയാ മൂന്നുലോകങ്ങളും
മാവേലിചേര്‍ത്തൊരഹന്തയേയും
ഇന്ദ്രിയമോഹങ്ങളെല്ലാം ജയിച്ചവന്‍
അറിയുന്നു താനെന്ന ബ്രഹ്മരൂപം
നമ്മളുമീവോണ ശീലുകള്‍പാടുമ്പോള്‍
അറിയുക നമ്മള്‍തന്‍ നന്മകളെ
തിന്മനിറഞ്ഞൊരീ അര്‍ത്ഥത്തെപൂകുവാന്‍
എന്തിനുനാമിന്നലഞ്ഞിടുന്നു
സത്യംജയിപ്പതിനുള്ളില്‍ നിറയ്ക്കണം
വെണ്‍മയാം ഉണ്മതന്‍ പൂക്കളങ്ങള്‍
No comments:
Post a Comment