ഒരു കാണല്‍
അത് സ്വാഭാവികമായിരുന്നു
മനസ്സടുത്തത്
സ്നേഹത്തൊടെയും,
മൊട്ടിട്ടത്
പ്രണയമറിഞ്ഞും.
ഒടുവിലൊരു താലി
ഒരു കുടുംബം
ഒരുതലോടല്‍
ഒരുസാന്ത്വനം
പങ്കുവയ്ക്കപ്പെടലുകള്‍,
പിന്നെപ്പോഴോ ഉണര്‍ന്ന കാമം
ഒടുവിലൊരു സുരതം
പഞ്ചഭൂതങ്ങളില്‍
നിര്‍മ്മിതമായ
ബ്രഹ്മാംശത്തിന്‍റെ ഉറവ
അതുപേറുന്ന ഗര്‍ഭം
പവിത്രസ്ഥാനം
ഉയിര്‍കൊള്ളന്ന പ്രാണന്‍
തുടിപ്പേറുന്ന സത്യം
ദൈവത്തിന്‍റെ ഭാരമറിയാത്ത
അംശവുംപേറി
ഒരു കാത്തിരിപ്പ്
സമാധിയില്‍ നിന്ന്
പുറത്തേയ്ക്ക്
മായയിലേക്ക്
വീണ്ടും ദൈവം
മനുഷ്യനാകുന്നു
ഉള്ളറിയാതെ
ഇന്ദ്രിയങ്ങളില്‍
ബലഹീനനനായി
ഒടുവിലെപ്പോഴോ
പഞ്ചഭൂതങ്ങളില്‍ അടങ്ങി
ദൈവമായൊരു തിരിച്ചുപോക്ക്
താനറിയാതെ
ഉടലറിയാതെ
മനസ്സറിയാതെ
എവിടെയൊ
തന്നെത്തന്നെതിരഞ്ഞ്
അലഞ്ഞൊടുങ്ങുന്നു.
അത് സ്വാഭാവികമായിരുന്നു
മനസ്സടുത്തത്
സ്നേഹത്തൊടെയും,
മൊട്ടിട്ടത്
പ്രണയമറിഞ്ഞും.
ഒടുവിലൊരു താലി
ഒരു കുടുംബം
ഒരുതലോടല്‍
ഒരുസാന്ത്വനം
പങ്കുവയ്ക്കപ്പെടലുകള്‍,
പിന്നെപ്പോഴോ ഉണര്‍ന്ന കാമം
ഒടുവിലൊരു സുരതം
പഞ്ചഭൂതങ്ങളില്‍
നിര്‍മ്മിതമായ
ബ്രഹ്മാംശത്തിന്‍റെ ഉറവ
അതുപേറുന്ന ഗര്‍ഭം
പവിത്രസ്ഥാനം
ഉയിര്‍കൊള്ളന്ന പ്രാണന്‍
തുടിപ്പേറുന്ന സത്യം
ദൈവത്തിന്‍റെ ഭാരമറിയാത്ത
അംശവുംപേറി
ഒരു കാത്തിരിപ്പ്
സമാധിയില്‍ നിന്ന്
പുറത്തേയ്ക്ക്
മായയിലേക്ക്
വീണ്ടും ദൈവം
മനുഷ്യനാകുന്നു
ഉള്ളറിയാതെ
ഇന്ദ്രിയങ്ങളില്‍
ബലഹീനനനായി
ഒടുവിലെപ്പോഴോ
പഞ്ചഭൂതങ്ങളില്‍ അടങ്ങി
ദൈവമായൊരു തിരിച്ചുപോക്ക്
താനറിയാതെ
ഉടലറിയാതെ
മനസ്സറിയാതെ
എവിടെയൊ
തന്നെത്തന്നെതിരഞ്ഞ്
അലഞ്ഞൊടുങ്ങുന്നു.
No comments:
Post a Comment