അത്തമിങ്ങെത്തിപകുത്തുകൊടുക്കുവാന്‍
പുഷ്പങ്ങളില്ലെന്‍റെ പുല്‍പരപ്പില്‍
ചേതനയറ്റുപിടയ്ക്കും ഉടലിലായ്
പൊന്തും മുകുളങ്ങളെത്ര പൂക്കള്‍
കൂടനിറയ്ക്കുവാനാവില്ല മക്കളേ
എന്നില്‍ തുടിക്കുന്ന നോവുമാത്രം
കാലമിരുട്ടിലുറക്കി കിടത്തിയ
നാടിന്‍റെ നന്മയീ നല്ലയോണം
തുമ്പവെളുപ്പില്‍ പുഴുക്കുത്തുവീണൊരാ
ചെമ്പക സന്ധ്യയെന്‍ മാറിടങ്ങള്‍
കേണുകരഞ്ഞു പദംപറയാനിനി
അരുവിയുമില്ലെന്‍റെ കണ്ണുകളില്‍
നീ കണ്ടപാടത്തിന്‍ വിളവിലുറയുന്ന
പുത്തരിക്കാലവും വിണ്ടുകീറി
ഇനിവരും നാളിലീ ഓണനിലാവുകള്‍
ഇരുളുകള്‍തീര്‍ക്കുന്നു എന്നിടത്തില്‍
ഞാനാകുംഭൂമിയീ ദുരിതങ്ങള്‍പേറുവാന്‍
തലചുറ്റിവീണ്ടും കറങ്ങിടുന്നു
പുഷ്പങ്ങളില്ലെന്‍റെ പുല്‍പരപ്പില്‍
ചേതനയറ്റുപിടയ്ക്കും ഉടലിലായ്
പൊന്തും മുകുളങ്ങളെത്ര പൂക്കള്‍
കൂടനിറയ്ക്കുവാനാവില്ല മക്കളേ
എന്നില്‍ തുടിക്കുന്ന നോവുമാത്രം
കാലമിരുട്ടിലുറക്കി കിടത്തിയ
നാടിന്‍റെ നന്മയീ നല്ലയോണം
തുമ്പവെളുപ്പില്‍ പുഴുക്കുത്തുവീണൊരാ
ചെമ്പക സന്ധ്യയെന്‍ മാറിടങ്ങള്‍
കേണുകരഞ്ഞു പദംപറയാനിനി
അരുവിയുമില്ലെന്‍റെ കണ്ണുകളില്‍
നീ കണ്ടപാടത്തിന്‍ വിളവിലുറയുന്ന
പുത്തരിക്കാലവും വിണ്ടുകീറി
ഇനിവരും നാളിലീ ഓണനിലാവുകള്‍
ഇരുളുകള്‍തീര്‍ക്കുന്നു എന്നിടത്തില്‍
ഞാനാകുംഭൂമിയീ ദുരിതങ്ങള്‍പേറുവാന്‍
തലചുറ്റിവീണ്ടും കറങ്ങിടുന്നു
No comments:
Post a Comment