കരിഞ്ഞുണങ്ങുമീ അരിയവേനലിന്‍
കണ്ടെടുത്തൊരീ പ്രണയനൊമ്പരം
വിടര്‍ന്നുനില്‍പ്പതോ ചെറിയചില്ലയില്‍
തളര്‍ന്നുറങ്ങുമോ കുരുന്നു തളിരില
എന്‍റെ നോവുകള്‍ അടര്‍ന്നചില്ലകള്‍
പൊഴിഞ്ഞുവീഴുമോ പഴുത്തയീരില
പരന്നഭൂമിയില്‍ അലിഞ്ഞുചേരുമോ
വിടര്‍ന്നചുണ്ടിലെ മധുരമാകുവാന്‍
വിടര്‍ന്നമാറിലെ ഞരമ്പുപോലെയീ
ആഴ്ന്നവേരുകള്‍ കാര്‍ന്നെടുക്കുമോ
അഴുകിവന്നൊരാ കരള്‍ചുരത്തുകള്‍
അലിഞ്ഞനാരില സ്നേഹചാരുത
ഹൃദയധമനികള്‍ ചേര്‍ത്തുവയ്ക്കുമോ
ചുഴിഞ്ഞുചേര്‍ന്നോരാ അമൃതനീരിനെ
കാത്തിരിക്കുമോ പ്രപഞ്ചസ്നേഹമായ്
നിറഞ്ഞപച്ചില തണല്‍വിരിക്കുവാന്‍
നിറഞ്ഞപീലിപോല്‍ വിടര്‍ന്നുനില്‍ക്കുമോ
തലയുയര്‍ത്തിനീ എന്‍റെ ശിഖരമേ
ഒഴുകുംമേഘമായ് ഒളിഞ്ഞുനില്‍ക്കുമാ
മഴപ്പിറാവിനെ ചുരത്തിവീഴ്ത്തുവാന്‍
പറന്നുപായുമാ പറവകൂട്ടത്തെ
തടഞ്ഞുനിര്‍ത്തിയെന്‍ മാറിലേറ്റുവാന്‍
ചിറകകറ്റുനീ എന്‍റെ സ്വപ്നമേ
പുതിയഭൂമിതന്‍ പരവതാനിയായ്
കണ്ടെടുത്തൊരീ പ്രണയനൊമ്പരം
വിടര്‍ന്നുനില്‍പ്പതോ ചെറിയചില്ലയില്‍
തളര്‍ന്നുറങ്ങുമോ കുരുന്നു തളിരില
എന്‍റെ നോവുകള്‍ അടര്‍ന്നചില്ലകള്‍
പൊഴിഞ്ഞുവീഴുമോ പഴുത്തയീരില
പരന്നഭൂമിയില്‍ അലിഞ്ഞുചേരുമോ
വിടര്‍ന്നചുണ്ടിലെ മധുരമാകുവാന്‍
വിടര്‍ന്നമാറിലെ ഞരമ്പുപോലെയീ
ആഴ്ന്നവേരുകള്‍ കാര്‍ന്നെടുക്കുമോ
അഴുകിവന്നൊരാ കരള്‍ചുരത്തുകള്‍
അലിഞ്ഞനാരില സ്നേഹചാരുത
ഹൃദയധമനികള്‍ ചേര്‍ത്തുവയ്ക്കുമോ
ചുഴിഞ്ഞുചേര്‍ന്നോരാ അമൃതനീരിനെ
കാത്തിരിക്കുമോ പ്രപഞ്ചസ്നേഹമായ്
നിറഞ്ഞപച്ചില തണല്‍വിരിക്കുവാന്‍
നിറഞ്ഞപീലിപോല്‍ വിടര്‍ന്നുനില്‍ക്കുമോ
തലയുയര്‍ത്തിനീ എന്‍റെ ശിഖരമേ
ഒഴുകുംമേഘമായ് ഒളിഞ്ഞുനില്‍ക്കുമാ
മഴപ്പിറാവിനെ ചുരത്തിവീഴ്ത്തുവാന്‍
പറന്നുപായുമാ പറവകൂട്ടത്തെ
തടഞ്ഞുനിര്‍ത്തിയെന്‍ മാറിലേറ്റുവാന്‍
ചിറകകറ്റുനീ എന്‍റെ സ്വപ്നമേ
പുതിയഭൂമിതന്‍ പരവതാനിയായ്
No comments:
Post a Comment